ശക്തമായ കാറ്റ്: റഷ്യയുടെ സൈനിക വിമാനത്തിന് ക്രാഷ് ലാന്‍ഡിംഗ്

ശക്തമായ കാറ്റ്: റഷ്യയുടെ സൈനിക വിമാനത്തിന് ക്രാഷ് ലാന്‍ഡിംഗ്

 

മോസ്‌കോ: തിങ്കളാഴ്ച കിഴക്കന്‍ സൈബീരിയയില്‍ റഷ്യയുടെ സൈനിക വിമാനം ക്രാഷ് ലാന്‍ഡ് ചെയ്തു. 39 പേര്‍ വിമാനത്തിലുണ്ടായിരുന്നതായി ടാസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 16 പേരുടെ നില ഗുരുതരമാണ്. ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല. സംഭവത്തെ തുടര്‍ന്ന് പ്രതിരോധമന്ത്രാലയം ദുരന്ത സ്ഥലത്തേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക വിമാനം അയച്ചു.
കാന്‍സ്‌ക് എയര്‍ബേസില്‍ നിന്നും സൈനിക ഓപ്പറേഷന്‍ നടത്താനാണു വിമാനം പറന്നുയര്‍ന്നത്. എന്നാല്‍ സൈബീരിയയിലെ യാകുതിയ മേഖലയില്‍ ക്രാഷ് ലാന്‍ഡ് ചെയ്യുകയായിരുന്നു.സൈനിക വിമാനമായ 11-18 ടര്‍ബോ പ്രോപ്പാണ് ക്രാഷ്‌ലാന്‍ഡ് ചെയ്തത്. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടി വന്നതെന്നു സൂചനയുണ്ട്. 1950ല്‍ രൂപകല്‍പ്പന ചെയ്തതാണ് 11-18 വിമാനം. നാല് എന്‍ജിനുള്ള വിമാനം റഷ്യയില്‍ സൈനിക, ഗതാഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്.

Comments

comments

Categories: World