ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ കോണ്‍ക്ലേവ് മാര്‍ച്ച് 3 മുതല്‍

ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ കോണ്‍ക്ലേവ് മാര്‍ച്ച് 3 മുതല്‍

ബെംഗളൂരു: പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ കോണ്‍ക്ലേവ് മാര്‍ച്ച് മൂന്നു മുതല്‍ അഞ്ച് വരെ ബെംഗളൂരുവില്‍ നടക്കും. ആശയവിനിമയ മേഖലയില്‍ അനുഭവപ്പെടുന്ന തടസങ്ങളായിരിക്കും ഇത്തവണത്തെ കേന്ദ്ര വിഷയം. മാധ്യമം, പിആര്‍, അഡ്വടൈസിംഗ്, എച്ച്ആര്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം വരുന്ന ഡെലിഗേറ്റുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. മാധ്യമം, ആശയവിനിമയം, രാഷ്ട്രീയം, സാമ്പത്തികം, ശാസ്ത്രം, മതം, വിദ്യാഭ്യാസം, ഊര്‍ജ്ജം, ആരോഗ്യം, ബന്ധങ്ങള്‍ എന്നിങ്ങനെ നമ്മുടെ ചിന്തകളില്‍ തുടങ്ങി ജീവിതത്തെ തടസപ്പെടുത്തുന്ന ഘടകങ്ങള്‍ വരെ നമ്മുടെ ചുറ്റിലുമുണ്ട്. ഈ സമ്മേളനത്തില്‍ ഇത്തരത്തിലുള്ള ഘടകങ്ങളെ സംബന്ധിച്ചുള്ള ചിന്തകള്‍ പങ്കുവയ്ക്കപ്പെടുമെന്ന് കരുതുന്നതായി പിആര്‍സിഐ ചെയര്‍മാന്‍ എമറീഷ്യസും ചീഫ് മെന്റര്‍ എം ബി ജയറാമും പറഞ്ഞു.

ആശയവിനിമയം, മാധ്യമം, ടെക്‌നോളജി എന്നീ രംഗങ്ങളില്‍ നിന്നുള്ളവരും കോര്‍പ്പറേറ്റ് മേഖല, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നയതന്ത്രഞ്ജര്‍ തുടങ്ങിയവരും പങ്കെടുക്കുന്ന സമ്മേളനത്തില്‍ ‘തടസം’ എന്ന വിഷയത്തില്‍ ശക്തമായ വാദ-പ്രതിവാദങ്ങളും ആശയവിനിമയവും നടക്കും-പിആര്‍സിഐ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ ടി കുമാര്‍ വ്യക്തമാക്കി.

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പിആര്‍സിഐയ്ക്ക് ഇന്ത്യയിലെമ്പാടും സാന്നിധ്യമുണ്ട്. കൂടാതെ, അന്താരാഷ്ട്രതലത്തിലും സാന്നിധ്യമറിയിക്കാനുള്ള തയാറെടുപ്പിലാണ് പിആര്‍സിഐ. യുഎഇയില്‍ പിആര്‍സിഐയുടെ ആദ്യ അന്താരാഷ്ട്ര യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding