ബിസിനസ് വളര്‍ച്ചയ്ക്ക് കാരണം ഇന്നൊവേഷന്‍: ഒല

ബിസിനസ് വളര്‍ച്ചയ്ക്ക് കാരണം ഇന്നൊവേഷന്‍: ഒല

 
ന്യുഡെല്‍ഹി: ഓഫ്‌ലൈന്‍ ബുക്കിംഗ്, ലോക്കല്‍ ലാംഗ്വേജ് ആപ്പുകള്‍ തുടങ്ങിയ ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള ഇന്നൊവേഷനുകള്‍ ഒലയുടെ ബിസിനസ് വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും നാലില്‍ മൂന്ന് വിപണി വിഹിതം നേടാന്‍ സഹായിച്ചതായും കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രണയ് ജിവ്‌രാജ്ക വെളിപ്പെടുത്തി. ഇന്ത്യയില്‍ ഉപഭോക്തൃ കേന്ദ്രീകൃതവും പ്രാദേശികവുമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും നിലവിലെ ബിസിനസ് മാതൃകകളും ഇന്നൊവേഷനുകളും ഇന്ത്യന്‍ വിപണിയില്‍ പ്രാവര്‍ത്തികമാകിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റൈഡ് ആഫ്റ്റര്‍ ഓപ്ഷന്‍, കാഷ് പെമന്റ് തുടങ്ങിയ പല മത്സരാധിഷ്ഠിത സേവനങ്ങളും മാസങ്ങള്‍ക്കു മുമ്പേ ഒല ടെക്‌നോളജി ടീം അവതരിപ്പിച്ചു കഴിഞ്ഞു. നൈപുണ്യവും സംരംഭകത്വവും സുസ്ഥിര മൊബിലിറ്റിയും പ്രോല്‍സാഹിപ്പിക്കുന്നതിനായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിന് ഒല നിക്ഷേപം നടത്തുന്നതായി അദ്ദേഹം പറഞ്ഞു. സോഫ്റ്റബാങ്ക് പിന്തുണയ്ക്കുന്ന ഒല കൂടുതല്‍ നിക്ഷേപം സമാഹരിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി യുഎസ് കാബ് അഗ്രെഗേറ്റേഴ്‌സായ യുബറില്‍ നിന്ന് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

Comments

comments

Categories: Branding