മിറ്റ്‌സുബിഷി, റെനോ, നിസാന്‍: ഇലക്ട്രിക്ക് കാര്‍ പ്ലാറ്റ്‌ഫോം പങ്കുവെക്കും

മിറ്റ്‌സുബിഷി, റെനോ, നിസാന്‍: ഇലക്ട്രിക്ക് കാര്‍ പ്ലാറ്റ്‌ഫോം പങ്കുവെക്കും

ടോക്യോ: നിസാന്‍ മോട്ടോഴ്‌സ്, റെനോ, മിറ്റ്‌സുബിഷി മോട്ടോഴ്‌സ് എന്നീ കമ്പനികള്‍ ഇലക്ട്രിക്ക് വാഹന പ്ലാറ്റ്‌ഫോം പങ്കുവെക്കും. വിലയില്‍ ഗണ്യമായ കുറവ് വരുത്താമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍ പങ്കാളിത്തത്തിനൊരുങ്ങുന്നത്.
ആഗോള തലത്തില്‍ വാഹന മലിനീകരണവുമായി ബന്ധപ്പെട്ടുയരുന്ന ആശങ്കകള്‍ പരിഹരിക്കുന്ന വാഹന നിര്‍മാണ രംഗത്തെ പ്രമുഖരായ ടൊയോട്ട, ഫോക്‌സ്‌വാഗണ്‍ എന്നീ കമ്പനികള്‍ ബാറ്ററി ഇലക്ട്രിക്ക് വാഹനങ്ങളുടെ വന്‍തോതിലുള്ള നിര്‍മാണത്തിന് കോപ്പുകൂട്ടുന്ന സാഹചര്യത്തിലാണ് മൂന്ന് കമ്പനികളും സഹകരണത്തിനൊരുങ്ങുന്നത്.
റെനോ, നിസാന്‍ എന്നിവര്‍ സീറൊ എമിഷന്‍ ടെക്‌നോളജിയില്‍ പങ്കാളികളാണെങ്കിലും ചെലവ് കുറയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ഇലക്ട്രിക്ക് കാര്‍ പദ്ധതി വെവ്വേറെയായാണ് നടത്തുന്നത്. ജപ്പാന്‍ കമ്പനിയായ മിറ്റ്‌സുബിഷിയുടെയും റെനോയുടെയും ചുമതല വഹിക്കുന്ന നിസാന്‍ തങ്ങളുടെ ഇലക്ട്രിക്ക് കാര്‍ പദ്ധതികള്‍ക്ക് ഒരേ മോഡല്‍ പ്ലാറ്റ്‌ഫോമിലാക്കാനാണ് ലക്ഷ്യം. നിസാന്റെ നവീകരിച്ച് ഇലക്ട്രിക്ക് വാഹനമായ ലീഫ് 2018ല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: Auto, Trending