പുതിയ തുറമുഖ ബില്‍: സ്വകാര്യ തുറമുഖങ്ങളുടെ മേധാവിത്വം അവസാനിക്കും

പുതിയ തുറമുഖ ബില്‍:  സ്വകാര്യ തുറമുഖങ്ങളുടെ മേധാവിത്വം അവസാനിക്കും

 

മുംബൈ: മേജര്‍ പോര്‍ട്ട് അതോറിറ്റി ബില്ലിലൂടെ മേജര്‍, നോണ്‍-മേജര്‍ തുറമുഖങ്ങള്‍ തമ്മിലുള്ള മത്സരം ബാലന്‍സ് ചെയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമം സ്വകാര്യമായി പ്രവര്‍ത്തിക്കുന്ന തുറമുഖങ്ങളുടെ മേധാവിത്വത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. പൊതുമേഖലയിലെ പ്രമുഖ തുറമുഖങ്ങള്‍ക്ക് കൂടുതല്‍ വിജയിക്കാനുള്ള സാഹചര്യം നല്‍കുന്നതാണ് മന്ത്രിസഭ അടുത്തിടെ അനുമതി നല്‍കിയ മേജര്‍ പോര്‍ട്ട് അതോറിറ്റി ബില്ലെന്ന് കൊഡാക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ഇക്വിറ്റീസ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന് മുന്‍പേ പ്രധാന തുറമുഖങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. കൂടുതല്‍ നന്നായി പ്രവര്‍ത്തനം നടത്തുന്ന നോണ്‍-മേജര്‍ തുറമുഖങ്ങളാണ് ബുദ്ധിമുട്ടിലായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിലവില്‍ പൊതു-സ്വാകാര്യ പങ്കാളിത്തത്തിലുള്ള പൊതുമേഖലയിലെ പ്രമുഖ തുറമുറങ്ങള്‍ക്കും വരാനിരിക്കുന്ന പദ്ധതികള്‍ക്കും നിര്‍ദ്ദിഷ്ട തുറമുഖ നിയന്ത്രണ നിയമഭേദഗതി അനുയോജ്യമാകുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

താരിഫ് അതോറിറ്റി ഓഫ് മേജര്‍ പോര്‍ട്ടിന്റെ (ടാംപ്) പ്രസക്തി ഒഴിവാക്കണമെന്ന് ബില്ല് ആവശ്യപ്പെടുന്നു. ഇതിലൂടെ പ്രധാന തുറമുഖങ്ങളില്‍ നിലവിലുളള പിപിപി ഓപ്പറേറ്റേര്‍മാര്‍ക്ക് തുറമുഖ സേവനങ്ങള്‍ക്കായുള്ള നിരക്ക് ഉറപ്പിക്കുവാന്‍ കഴിയും. പ്രധാന തുറമുഖങ്ങളിലെ മറ്റു ടെര്‍മിനലുകളിലെ നിരക്ക് നിശ്ചയിക്കുന്നതിനായി തുറമുഖ ബോര്‍ഡും ഉണ്ടാകും.

Comments

comments