കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു: മിനിമം ചാര്‍ജ് ഏഴ് രൂപ

കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു:  മിനിമം ചാര്‍ജ് ഏഴ് രൂപ

 

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ മിനിമം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആറ് രൂപയില്‍നിന്ന് ഏഴ് രൂപയാക്കിയാണ് നിരക്ക് കൂട്ടിയത്. ഇന്ധന വില കുറഞ്ഞതിനെതുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ ടിക്കറ്റ് നിരക്ക് ഒരു രൂപ കുറച്ചിരുന്നു. സ്വകാര്യ ബസ്സുകളില്‍ തീരുമാനം നടപ്പിലായിരുന്നില്ല.

കെഎസ്ആര്‍ടിസി എംഡി എംജി രാജമാണിക്യം ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ഡിസംബര്‍ ഒന്നിന് ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ധന വില വീണ്ടും വര്‍ധിച്ചതോടെയാണ് ഈ ആവശ്യം പരിഗണിച്ചത്. ഏറ്റവുമൊടുവില്‍ 2014 മെയ് 20 നാണ് കെഎസ്ആര്‍ടിസി നിരക്ക് കൂട്ടിയത്. ഓര്‍ഡിനറി ബസ്സുകളുടെ മിനിമം ചാര്‍ജ് അന്ന് അഞ്ച് രൂപയില്‍നിന്ന് ഏഴ് രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. പിന്നീട് ഇന്ധന വില കുറഞ്ഞപ്പോള്‍ കെഎസ്ആര്‍ടിസി ഇത് ആറാക്കി കുറച്ചു. ഇതോടെ കെഎസ്ആര്‍ടിസിക്ക് പ്രതിദിനം 25 ലക്ഷം രൂപ വരുമാനം കുറഞ്ഞു. ഇന്ധന വില വര്‍ധിച്ചതിലൂടെ 110 കോടി രൂപയാണ് കെഎസ്ആര്‍ടിസി നഷ്ടം നേരിടുന്നത്.

അതേസമയം ടിക്കറ്റ് നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ്സുടമകളും ഗതാഗത മന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ജനുവരി രണ്ടാം വാരം മുതല്‍ സമരപരിപാടികള്‍ നടത്താനാണ് സ്വകാര്യ ബസ്സുടമകളുടെ തീരുമാനം. മിനിമം നിരക്ക് ഒമ്പത് രൂപയാക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.

Comments

comments

Categories: Slider, Top Stories