ആക്‌സിസ് ബാങ്കിന്റെ ഫോറെന്‍സിക് ഓഡിറ്റ് കെപിഎംജി നടത്തും

ആക്‌സിസ് ബാങ്കിന്റെ ഫോറെന്‍സിക് ഓഡിറ്റ് കെപിഎംജി നടത്തും

 

കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ആക്‌സിസ് ബാങ്കിന്റെ ഫോറെന്‍സിക് ഓഡിറ്റ് ആഗോള എക്കൗണ്ടിംഗ് സ്ഥാപനമായ കെപിഎംജിയുടെ നേതൃത്വത്തില്‍ നടത്തുമെന്ന് ആക്‌സിസ് ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ശിഖ ശര്‍മ്മ അറിയിച്ചു. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് നടത്തിയ അഴിമതിയില്‍ ആക്‌സിസ് ബാങ്ക് ജീവനക്കാര്‍ കൂടി ഉള്‍പ്പെട്ടതിനാലാണിത്. കഴിഞ്ഞ ആഴ്ച ആക്‌സിസ് ബാങ്കിന്റെ നോയിഡയിലെ ശാഖയില്‍ നടത്തിയ ഇന്‍കം ടാക്‌സ് റെയ്ഡില്‍ 60 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയിരുന്നു.

Comments

comments

Categories: Banking