ഹൃദയം കീഴടക്കിയതില്‍ അഭിമാനം: ഹോസു പ്രീറ്റോ

ഹൃദയം കീഴടക്കിയതില്‍ അഭിമാനം: ഹോസു പ്രീറ്റോ

 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് പരാജയപ്പെട്ടതില്‍ ദു:ഖമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ താരമായ സ്‌പെയിനിന്റെ ഹോസു കുറൈസ് പ്രീറ്റോ. അതേസമയം, ജന ഹൃദയങ്ങള്‍ കീഴടക്കാനായതില്‍ തന്റെ ടീമിനെയോര്‍ത്ത് വളരെയധികം അഭിമാനിക്കുന്നുവെന്നും സ്പാനിഷ് താരം പറഞ്ഞു.

ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഹോസു പ്രീറ്റോ ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമിറങ്ങാന്‍ ഹോസു പ്രീറ്റോയ്ക്ക് സാധിച്ചിരുന്നില്ല. ഡല്‍ഹി ഡൈനാമോസ് എഫ്‌സിക്കെതിരായ സെമി ഫൈനലിന്റെ ഇരുപാദങ്ങളിലും മഞ്ഞക്കാര്‍ഡ് ലഭിച്ചതാണ് ഹോസുവിന് ഫൈനല്‍ മത്സരം നഷ്ടമാകാന്‍ കാരണം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ക്ലബിന് വേണ്ടി ഇറങ്ങാന്‍ സാധിക്കില്ലെന്നതില്‍ നിരാശയുണ്ടെന്നും ടീമിന്റെ ആരാധകരോട് മാപ്പ് ചോദിക്കുന്നുവെന്നും മത്സരത്തിന് മുമ്പ് തന്നെ ഹോസു കുറൈസ് പ്രീറ്റോ അറിയിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ കരുത്തനായ സ്പാനിഷ് താരത്തിന്റെ അഭാവം ഫൈനല്‍ മത്സരത്തില്‍ മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായിരുന്നു.

Comments

comments

Categories: Sports