ജെറ്റ് പ്രിവിലേജ് ഡെല്‍റ്റാ എയര്‍ലൈന്‍സുമായി കൈകോര്‍ക്കുന്നു

ജെറ്റ് പ്രിവിലേജ് ഡെല്‍റ്റാ എയര്‍ലൈന്‍സുമായി കൈകോര്‍ക്കുന്നു

ബെംഗളൂരു: ജെറ്റ് എയര്‍വെയ്‌സിന്റെ ഫ്രീക്വന്റ് ഫ്‌ളയര്‍ പദ്ധതിയായ ജെറ്റ് പ്രിവിലേജ് ഡെല്‍റ്റാ എയര്‍ ലൈന്‍സിന്റെ സ്‌ക്കൈ മൈല്‍സുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്കു കൂടുതല്‍ നേട്ടങ്ങള്‍ ലഭ്യമാക്കും. ജെറ്റ് പ്രിവിലേജ് ധാരണയുണ്ടാക്കുന്ന 30 മത് എയര്‍ലൈനാണ് ഡെല്‍റ്റാ എയര്‍ലൈന്‍സ്. ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ 57 രാജ്യങ്ങളിലായുള്ള 323 കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ജെ പി മൈല്‍സ് എന്ന പേരിലുള്ള പോയിന്റുകള്‍ നേടാനും റിഡീം ചെയ്യാനും ജെറ്റ് പ്രിവിലേജ് അംഗങ്ങള്‍ക്ക് അവസരമുണ്ടാകും.

ഡിസംബര്‍ 15 മുതല്‍ ആയിരിക്കും ഇതു ലഭ്യമാകുക. 15,000 പ്രതിദിന സര്‍വ്വീസുകളാണ് ഡെല്‍റ്റാ എയര്‍ലൈന്‍സിനുള്ളത്. ഡെല്‍റ്റാ എയര്‍ലൈന്‍സുമായുള്ള തങ്ങളുടെ സഹകരണം ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വളരെ വലിയ വിജയമായിരിക്കുകയാണെന്ന് ജെറ്റ് പ്രിവിലേജ് മാനേജിംഗ് ഡയറക്റ്റര്‍ മനീഷ് ദുരേജ പറഞ്ഞു. ഈ നേട്ടങ്ങള്‍ അടിസ്ഥാനമാക്കി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചമുണ്ടാക്കി കൊടുക്കുവാന്‍ പുതിയ സഹകരണം വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെ.പി. മൈലുകള്‍ നേടിക്കൊണ്ട് കൂടുതല്‍ പുതിയ റൂട്ടുകളില്‍ പറക്കാനുള്ള അവസരം കൂടിയാണ് ഈ സഹകരണം ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*