നോട്ട് അസാധുവാക്കലിനു ശേഷം ജന്‍ ധന്‍ എക്കൗണ്ടുകള്‍ കുതിച്ചു

നോട്ട് അസാധുവാക്കലിനു ശേഷം  ജന്‍ ധന്‍ എക്കൗണ്ടുകള്‍ കുതിച്ചു

മംഗളൂരു: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ) കീഴില്‍ 46.65 ലക്ഷം പുതിയ എക്കൗണ്ടുകള്‍ കൂടി രാജ്യത്തെ ബാങ്കുകളില്‍ തുറക്കപ്പെട്ടു.
നവംബര്‍ ഒന്‍പത് വരെ 25.51 കോടിയായിരുന്നു പിഎംജെഡിവൈ എക്കൗണ്ടുകളുടെ എണ്ണം. ഡിസംബര്‍ 14ല്‍ ഇത് 25.97 കോടിയായി വര്‍ധിച്ചു.
നോട്ട് അസാധുവാക്കല്‍ നടപടിക്ക് പിന്നാലെ പിഎംജെഡിവൈ എക്കൗണ്ടുകളിലെ നിക്ഷേപങ്ങളിലും വര്‍ധന രേഖപ്പെടുത്തി. ഡിസംബര്‍ 14 വരെ എക്കൗണ്ടുകളിലെ ആകെ ബാലന്‍സ് തുക 74,123.13 കോടിയാണ്. നവംബര്‍ ഒന്‍പതിന് 45,636.62 കോടി രൂപയായിരുന്നിത്. നോട്ട് നിരോധനം നിലവില്‍ വന്ന് അഞ്ചാഴ്ച പിന്നിട്ടപ്പോള്‍ ജന്‍ ധന്‍ എക്കൗണ്ടുകളിലെ ബാലന്‍സ് 74,609.50 കോടിയിലെത്തുകയും ചെയ്തു.
നോട്ട് റദ്ദാക്കലിനു ശേഷമുള്ള ആദ്യത്തെ നാലാഴ്ചയില്‍ സീറോ ബാലന്‍സ് എക്കൗണ്ടുകള്‍ 0.4 ശതമാനമായി ഇടിഞ്ഞു. നവംബര്‍ ഒന്‍പത് വരെ പിഎംജെഡിവൈയില്‍ 23.24 ശതമാനം സീറോ ബാലന്‍സ് എക്കൗണ്ടുകളുണ്ടായിരുന്നു.

Comments

comments

Categories: Banking, Slider

Related Articles