ഐഎസ്എല്‍: കൊച്ചി സ്റ്റേഡിയത്തിലെ മുഴക്കം ജെറ്റ് എഞ്ചിന്റെ ശബ്ദത്തിനടുത്ത്

ഐഎസ്എല്‍:  കൊച്ചി സ്റ്റേഡിയത്തിലെ മുഴക്കം ജെറ്റ് എഞ്ചിന്റെ ശബ്ദത്തിനടുത്ത്

 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരായ ഫൈനല്‍ മത്സരം കാണാനെത്തിയ ആരാധകര്‍ ഉയര്‍ത്തിയത് ജെറ്റ് വിമാന എഞ്ചിന്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ശബ്ദത്തിനടുത്ത ആരവം.

കൊച്ചിയിലെ സ്റ്റേഡിയത്തിലുണ്ടായ ശബ്ദം ജെറ്റ് വിമാന എഞ്ചിനോടടുത്തതായിരുന്നുവെന്ന് സ്‌റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിലാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഫൈനല്‍ മത്സരത്തില്‍ കൊച്ചിയിലെ കാണികളില്‍ നിന്നുണ്ടായ ആരവം 128 ഡെസിബെല്‍ എന്നായിരുന്നു അറിയിച്ചത്. ജെറ്റ് വിമാന എഞ്ചിന്റെ ശബ്ദം 140 ഡെസിബെലാണ്.

125 ഡെസിബെല്‍ ശബ്ദം തന്നെ സാധാരണ മനുഷ്യന്റെ കാതുകള്‍ക്ക് വേദനയുണ്ടാക്കുന്നതാണെന്നും ഇത്രയും വലിയ മുഴക്കം കേള്‍ക്കുന്നത് കേള്‍വി ശക്തി തകരാറിലാകാന്‍ വരെ കാരണമായേക്കുമെന്നുമാണ് പഠനം പറയുന്നത്. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളില്‍ യഥാക്രമം 97, 102, 107 ഡെസിബെല്‍ ശബ്ദം വരെയാണ് ഇതുവരെ ഉയര്‍ന്നത്.

Comments

comments

Categories: Sports, Trending