ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മികവിന്റെ യുദ്ധം

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍  വിപണിയിലെ മികവിന്റെ യുദ്ധം

അനുജ് ശര്‍മ്മ

നിലവില്‍ 250 മില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഈ വര്‍ഷമവസാനത്തോടെ ഇത് 280 മില്ല്യണാകുമെന്നാണ് രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായം കരുതുന്നത്. 2016ല്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി മാറാനുള്ള അമേരിക്കയുടെ സ്വപ്‌നത്തെയാണ് ഇത് മറികടന്നത്. പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനായി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി തയാറെടുത്തുകൊണ്ടിരിക്കുകയാണ്. നിരവധി ‘ആദ്യമെത്തലുകള്‍ക്ക്’ സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2016, ആദ്യത്തെ മോഡുലാര്‍ സ്മാര്‍ട്ട്‌ഫോണായ ജിഫൈവ് ദക്ഷിണ കൊറിയന്‍ കമ്പനി ഭീമന്‍ എല്‍ജി പുറത്തിറക്കിയത് ഇന്ത്യയിലാണ്.

കണ്ണുകളുടെ ചലനം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഫീച്ചറോടു കൂടിയ ടിസിഎല്‍ 560 ചൈനീസ് ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ടിസിഎല്‍ ആദ്യമായി പുറത്തിറക്കിയതും ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് വേണ്ടിയായിരുന്നു. ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത ഫീച്ചറുകളുമായാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങളുമായെത്തുന്നത്. ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസംഗാണ് വളഞ്ഞ സ്‌ക്രീനുകളോടു കൂടിയ ഗാലക്‌സി എസ്7 എഡ്ജ് എന്ന ആദ്യത്തെ ഫഌഗ്ഷിപ്പ് സമാര്‍ട്ട്‌ഫോണുമായി രംഗത്തെത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ യഥാക്രമം 48,900 രൂപ, 56,000 രൂപ എന്നിങ്ങനെയുള്ള വിലയിലാണ് അവര്‍ ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചത്.

മറ്റ് സേവനങ്ങള്‍ക്കൊപ്പം ഡിസൈന്‍, ഇമേജിംഗ്, സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനങ്ങള്‍, കണക്റ്റിവിറ്റി എന്നിവയില്‍ സാംസംഗ് സ്മാര്‍ട്ട്‌ഫോണുകളുടെ ഇന്നൊവേഷനുകള്‍ അവതരിപ്പിക്കപ്പെട്ടു. ഗാലക്‌സി എസ്7, ഗാലക്‌സി എസ്7 എഡ്ജ് എന്നിവയില്‍ ഡ്യൂവല്‍ പിക്‌സല്‍ കാമറയും സാംസംഗ് അവതരിപ്പിച്ചിരുന്നു.  ടെക് ഭീമനായ ആപ്പിള്‍ ചെറുതും വില കുറഞ്ഞതും എന്നാല്‍ശക്തമായതുമായ ഐഫോണ്‍ എസ്ഇ മാര്‍ച്ചില്‍ ലോഞ്ച് ചെയ്തിരുന്നു. ഇതുവരെ കമ്പനി ഇറക്കിയ ഐഫോണ്‍ മോഡലുകളില്‍ ഏറ്റവും വിലകുറഞ്ഞതാണ് ഇവ. 16 ജിബി, 64 ജിബി എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേരിയന്റുകളിലാണ് ഇവ പുറത്തിറക്കിയത്.

തായ്‌വാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എച്ച്ടിസിയും തങ്ങളുടെ ഫഌഗ്ഷിപ്പ് ഉല്‍പ്പന്നമായ എച്ച്ടിസി ടെന്നുമായി മെയില്‍ എത്തിയിരുന്നു. സാംസംഗ് ഗാലക്‌സി എസ്7, എസ്7 എഡ്ജ് ആപ്പിള്‍ ഐഫോണ്‍ 6എസ്, 6എസ് പ്ലസ് എന്നിവയുമായാണ് ഇത് വിപണിയില്‍ മത്സരിക്കുന്നത്. മികച്ച മള്‍ട്ടിടാസ്‌കിംഗ് കഴിവുകളാണ് ഈ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തത്.
സാങ്കേതിക വിദ്യയുടെ ലോകം മോഡുലാര്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഭാവി തേടി അലയുമ്പോള്‍ എല്‍ജി അത് തങ്ങളുടെ ജി5 മോഡലിലൂടെ യാഥാര്‍ത്ഥ്യമാക്കി. ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മറ്റ് എതിരാളികള്‍ക്ക് മുമ്പേ എല്‍ജി തങ്ങളുടെ ഫഌഗ്ഷിപ്പ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നു. 52,990 രൂപ വിലയുള്ള ജി5ന് ‘സ്ലൈഡ്-ഔട്ട്’ ബാറ്ററി ഡിസൈനും പുറകു വശത്തെ ഇരട്ട കാമറകളുമാണ് പ്രധാന പ്രത്യേകതകള്‍. തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ പ്രൈമറി കാമറകള്‍ അവതരിപ്പിച്ച ആദ്യത്തെ ഫോണ്‍ ഇതാണ്.

ചൈനീസ് പ്രതിനിധി വണ്‍പ്ലസ് ജൂണില്‍ തങ്ങളുടെ ഫഌഗ്ഷിപ്പ് ഫോണായ വണ്‍പ്ലസ് ത്രീയുമായി രംഗത്തെത്തിയിരുന്നു. ആറ് ജിബി റാമും അരമണിക്കൂര്‍ കൊണ്ട് അറുപത് ശതമാനം ബാറ്ററി ലൈഫും പ്രദാനം ചെയ്യാന്‍ ഈ മോഡലിന് കഴിവുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതു പുത്തന്‍ ഫീച്ചറുമായി ടിസിഎല്‍ കോര്‍പ്പറേഷന്‍ എത്തിയത് ജൂലൈയിലായിരുന്നു. സബ്-8കെയോടു കൂടിയ ഒരേയൊരു മൊബീല്‍ഫോണാണ് ടിസിഎല്‍ 560. നേത്രപടത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ഐവേരിഫൈ’ അണ്‍ലോക്ക് സംവിധാനം ഈ ഫോണിന്റെ മാത്രം സവിശേഷതയാണ്. അതുവരെയുണ്ടായിരുന്ന എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിച്ചുകൊണ്ട് ആപ്പിള്‍ സെപ്റ്റംബറില്‍ ഏറെ പ്രതീക്ഷിച്ചിരുന്ന ഐഫോണ്‍ 7നും ഐഫോണ്‍ 7 പ്ലസും അടുത്ത തലമുറയില്‍പ്പെട്ട ആപ്പിള്‍ വാച്ച് സിരീസ് 2നൊപ്പം അവതരിപ്പിച്ചു.

പുതിയ കാമറ സംവിധാനങ്ങളാണ് ഐഫോണ്‍ 7ന്റെ പ്രധാന സവിശേഷതകള്‍. ഏറ്റവും മികച്ച ബാറ്ററി ദൈര്‍ഘ്യവും വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാനുള്ള ശേഷിയും ഇതിനുണ്ട്. രണ്ട് ഇരട്ടി വേഗത നല്‍കുന്ന ജിപിയുവോടു കൂടിയ ഡ്യുവല്‍ കോര്‍ പ്രൊസസറാണ് ഇതിന്റെ മറ്റൊരു പ്രധാന പ്രത്യേകത.

ആപ്പിളിന്റെ ഐഫോണിനെ മറികടക്കുന്നതിനായി ഒക്‌റ്റോബറില്‍ ഗൂഗിളും തങ്ങളുടെ ആദ്യത്തെ ഫോണുമായി വിപണിയിലെത്തി. പുതിയ ആപ്ലിക്കേഷനായ ഗൂഗിള്‍ അസിസ്റ്റന്റും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗൂഗിളിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച സോഫ്റ്റ്‌വെയര്‍ ഹാര്‍ഡ്‌വെയര്‍ സംവിധാനങ്ങളോടെയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങിയത്.
മറ്റ് ചൈനീസ് കമ്പനികളായ ഷവോമി, വിവോ, ഓപ്പോ തുടങ്ങിയവയും തങ്ങളുടെ ഏറ്റവും മികച്ച ഫഌഗ്ഷിപ്പ് ഫോണുകളുമായി വിപണിയില്‍ സജീവമായിരുന്നു. ഇന്ത്യന്‍ കമ്പനികളായ മൈക്രോമാക്‌സ്, കാര്‍ബണ്‍ എന്നിവയും സബ് 10കെ വിഭാഗത്തില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കുകയുണ്ടായി.

വിര്‍ച്ച്വല്‍ റിയാലിറ്റി സംവിധാനത്തോടു കൂടിയ നിരവധി പുത്തന്‍ ഫോണുകളുടെ വരവിന് സാക്ഷ്യം വഹിക്കാന്‍ 2016 ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കി. മെച്ചപ്പെട്ട ഒപ്റ്റിക്‌സും ശക്തമായ പ്രൊസസറും ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ബാറ്ററി ബാക്ക്അപ്പും ഇവ പ്രദാനം ചെയ്തു. ഏറ്റവും മികച്ച ഫ്രണ്ട് കാമറയുമായി വിവോ വി5യും ഈ വര്‍ഷം വിപണിയിലെത്തി.

ആഗോള ഇന്റര്‍നെറ്റ് ടെക്‌നോളജി കമ്പനിയായ ലീക്കോ പോലുള്ളവ മേക്ക് ഇന്‍ ഇന്ത്യ അറിയിപ്പുകള്‍ പുറപ്പെടുവിച്ചതാണ് ഈ വര്‍ഷത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മറ്റൊരു നേട്ടം. ലീക്കോയുടെ ഏറ്റവും പ്രശസ്തമായ സൂപ്പര്‍ഫോണ്‍ വിഭാഗത്തില്‍ പെടുന്ന ലീ വണ്‍എസ് ഇക്കോ, ലീ 2, ലീ മാക്‌സ് 2 തുടങ്ങിയവ ഇന്ത്യയില്‍ വെച്ച് നിര്‍മിക്കുമെന്ന് കരുതപ്പെടുന്നു. മൈക്രോമാക്‌സ്, വിവോ ഇന്ത്യ, ഹുവായ്, എല്‍ജി തുടങ്ങിയ കമ്പനികളും ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കുമെന്ന വാഗ്ദാനവുമായി രംഗത്തുണ്ട്.

2016ലെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ നേട്ടങ്ങള്‍:

1. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി

2. ഏകദേശം 250 മില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. വര്‍ഷാന്ത്യത്തോടെ ഇത് 280 മില്ല്യണാകുമെന്നാണ് കണക്കുകൂട്ടുന്നത്.

3. നിരവധി സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ തങ്ങളുടെ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

4. ചരിത്രത്തിലാദ്യമായി ഒരു പാദത്തില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി 30 മില്ല്യണ്‍ യൂണിറ്റ് ഷിപ്‌മെന്റ്‌സ് എന്ന നാഴികക്കല്ലാണ് പിന്നിട്ടത് (2016ന്റെ മൂന്നാം പാദത്തില്‍)

കടപ്പാട്: ഐഎഎന്‍എസ്‌

Comments

comments

Categories: FK Special