കള്ളപ്പണത്തെക്കുറിച്ച് 4000 സന്ദേശങ്ങള്‍

കള്ളപ്പണത്തെക്കുറിച്ച് 4000 സന്ദേശങ്ങള്‍

ന്യൂഡെല്‍ഹി: 72 മണിക്കൂറിനുള്ളില്‍ കള്ളപ്പണത്തെക്കുറിച്ച് സര്‍ക്കാരിന് ലഭിച്ചത് 4000ത്തോളം സന്ദേശങ്ങള്‍. കള്ളപ്പണത്തെ കുറിച്ചുള്ള വിവരം കൈമാറുന്നതിന് വേണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയ blackmoneyinfo@incometax.gov.in എന്ന ഇ-മെയില്‍ വിലാസത്തിലൂടെയാണ് ഇത്രയധികം മെയിലുകള്‍ ലഭിച്ചത്.

കള്ളപ്പണത്തെക്കുറിച്ചും അവ നിക്ഷേപിക്കുന്ന എക്കൗണ്ടുകളെ കുറിച്ചുമുള്ള നിരവധി വിവരങ്ങളാണ് ദിനംപ്രതി സര്‍ക്കാരിന്റെ ഇന്‍ബോക്‌സിലെത്തുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു. ധനമന്ത്രാലയത്തിന്റെ ഭാഗമായ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് വഴിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പിന്റയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും നേതൃത്വത്തില്‍ രാജ്യവ്യാപകമായി റെയ്ഡ് നടക്കുന്നുണ്ട്.

Comments

comments

Categories: Slider, Top Stories