പരസ്യം ബ്ലോക്ക് ചെയ്യാന്‍ പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

പരസ്യം ബ്ലോക്ക് ചെയ്യാന്‍ പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

 

വാഷിംഗ്ടണ്‍: ഉപയോക്താക്കള്‍ക്ക് കാണാന്‍ ഇഷ്ടമല്ലാത്ത പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഫേസ്ബുക്ക്. ചിലരെ അസ്വസ്ഥരാക്കുന്ന ഉള്ളടക്കമുള്ള പരസ്യങ്ങള്‍ ഒളിപ്പിക്കുന്നതിനു വേണ്ടിയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഭീമന്‍ പുതിയ ഫീച്ചര്‍ തയാറാക്കിയിരിക്കുന്നത്. ആഡ് ബ്ലോക്കേഴ്‌സ് ഫീച്ചറിലൂടെ ഉപയോക്താവിന്റെ താല്‍പ്പര്യമനുസരിച്ച് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുകയാണ് ഫേസ്ബുക്ക്.

നിലവില്‍ ഫേസ്ബുക്ക് പരസ്യങ്ങള്‍ക്ക് വലിയ സ്വാധീനം ചെലുത്താനാകുമെന്നാണ് കമ്പനികള്‍ വിലയിരുത്തുന്നത്. എന്നാല്‍ ചില പരസ്യങ്ങള്‍ ഉപഭോക്താക്കളെ മുറിവേല്‍പ്പിക്കുന്നതായും അസ്വസ്ഥത ഉണ്ടാക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഫേസ്ബുക്കിന്റെ ഉപഭോക്തൃ അടിത്തറയില്‍ കുറവു വരുത്താതിരിക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പുതിയ ഫീച്ചറിലൂടെ അലോസരപ്പെടുത്തുന്ന പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ഉപയോക്താവിനു സാധിക്കും.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*