പരിസ്ഥിതി പ്രവര്‍ത്തകന്‍ അനുപം മിശ്ര അന്തരിച്ചു

പരിസ്ഥിതി പ്രവര്‍ത്തകന്‍ അനുപം മിശ്ര അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ജേണലിസ്റ്റുമായ അനുപം മിശ്ര വിടവാങ്ങി. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) തിങ്കളാഴ്ചയായിരുന്ന അന്ത്യം. അദ്ദേഹത്തിനു 68 വയസായിരുന്നു. ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം ചികിത്സയിലായിരുന്നു.
അനുപം മിശ്രയുടെ പോരാട്ടം ജല സംരക്ഷണത്തിനു വേണ്ടിയായിരുന്നു. ഇതിനു വേണ്ടി അദ്ദേഹം ഇന്ത്യയൊട്ടാകെ ഗ്രാമങ്ങളില്‍ സഞ്ചരിച്ചു. 1996ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇന്ദിര ഗാന്ധി പര്യാവരണ്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചു.

Comments

comments

Categories: Politics

Related Articles