നോട്ട് അസാധുവാക്കല്‍: കല്‍ക്കരി ഇറക്കുമതി ഡിസംബറിലും ദുര്‍ബലമായേക്കും

നോട്ട് അസാധുവാക്കല്‍: കല്‍ക്കരി  ഇറക്കുമതി  ഡിസംബറിലും  ദുര്‍ബലമായേക്കും

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിന്റെയും ആഗോള വിപണിയില്‍ വില ഉയര്‍ന്നതിന്റെയും പശ്ചാത്തലത്തില്‍ ഡിസംബറിലും കല്‍ക്കരി ഇറക്കുമതിയില്‍ ഇടിവുണ്ടാകാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍. കല്‍ക്കരി ഇറക്കുമതിയില്‍ കഴിഞ്ഞ മാസവും കുറവുണ്ടായിരുന്നു.

ഇക്കഴിഞ്ഞ നവംബറില്‍ 14.11 മില്ല്യണ്‍ ടണ്‍ കക്കല്‍രിയാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 16.87 മില്ല്യണ്‍ ടണ്ണായിരുന്നുവെന്ന് ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്‌ഫോമായ എംജംഗ്ഷന്‍ സര്‍വീസ് ചൂണ്ടിക്കാട്ടി.
നവംബറില്‍ അന്താരാഷ്ട്ര കല്‍ക്കരി വില മാറ്റമില്ലാതെ തുടര്‍ന്നതിനാല്‍ വിദേശ കരാറുകളെ ബാധിച്ചതും രാജ്യത്ത് കല്‍ക്കരി ഉയര്‍ന്ന അളവില്‍ ലഭ്യമായതും നോട്ട് നിരോധന നടപടിയുമൊക്കെ ഡിസംബറിലും ഇറക്കുമതി കുറയാന്‍ ഇടയാക്കുമെന്ന് എംജംഗ്ഷന്‍ സിഇഒയായ വിനയ വര്‍മ്മ വ്യക്തമാക്കി.
കല്‍ക്കരി വില കുതിച്ചുയര്‍ന്നത് നവംബറില്‍ നിയന്ത്രിത ലഭ്യതയെ ബാധിച്ചു. ഇറക്കുമതി ചെയ്ത കല്‍ക്കരി വാങ്ങുന്നവര്‍ നിരക്ക് കുറയുന്നതുവരെ കരുതലോടെ പ്രവര്‍ത്തിച്ചുവെന്ന് വര്‍മ പറഞ്ഞു.
ആഭ്യന്തര തലത്തില്‍ ആവശ്യത്തിന് കല്‍ക്കരിയുള്ളതിനാല്‍ അടുത്ത ആറു മാസത്തിനുള്ളില്‍ ഏകദേശം 15 മില്ല്യണ്‍ ടണ്‍ ഇറക്കുമതി കുറയ്ക്കുവാന്‍ പൊതുമേഖല ഖനന കമ്പനിയായ കോള്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിനുവേണ്ട കല്‍ക്കരിയുടെ 80 ശതമാനത്തിലധികവും കോള്‍ ഇന്ത്യയാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

Comments

comments

Categories: Branding