വടക്കന്‍ ചൈനയില്‍ വായുമലിനീകരണം ഉയരുന്നു

വടക്കന്‍ ചൈനയില്‍ വായുമലിനീകരണം ഉയരുന്നു

ബീജിംഗ്: വടക്കന്‍ ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ ഷിജിയാ സുവാങ് നഗരത്തില്‍ വായുമലിനീകരണം ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളെക്കാള്‍ 100 ഇരട്ടിയെന്നു ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ഡബ്ല്യുഎച്ച്ഒ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ വായുമലിനീകരണ തോത് 10 മൈക്രോഗ്രാമാണ്. എന്നാല്‍ ഇത് 1,000 മൈക്രോഗ്രാമായി ഉയര്‍ന്നിരിക്കുകയാണ്.
ഷിജിയാ സുവാങ് നഗരത്തിനു സമീപമുള്ള ടിയാന്‍ജിന്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം പുക നിറഞ്ഞ മഞ്ഞ് വ്യാപിച്ചതിനെ തുടര്‍ന്നു നിരവധി വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയുണ്ടായി. ദേശീയപാതകള്‍ അടച്ചിടുകയും ചെയ്തു.
മലിനീകരണ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത് വടക്കന്‍ ചൈനയില്‍ സ്ഥിരമായിരിക്കുകയാണ്. ഇവിടെ വേനല്‍ക്കാലത്ത് ഊര്‍ജ്ജാവശ്യം ഉയരുമ്പോള്‍ കല്‍ക്കരി ഉപയോഗം വര്‍ധിക്കുന്നതാണു മലിനീകരണ തോത് വര്‍ധിക്കാന്‍ കാരണമാകുന്നത്.

Comments

comments

Categories: World
Tags: China, pollution