3135 ട്രിപ്പുകളുമായി ബെംഗളൂരുവിലെ യുബര്‍ റൈഡര്‍

3135 ട്രിപ്പുകളുമായി ബെംഗളൂരുവിലെ യുബര്‍ റൈഡര്‍

ന്യൂഡെല്‍ഹി: ബെംഗളൂരുവില്‍ നിന്നുള്ള ഒരു യുബര്‍ റൈഡര്‍ ഈ വര്‍ഷം ആകെ വിളിച്ച ട്രിപ്പുകള്‍ 3135. ഒരു ദിവസം ശരാശരി എട്ട് ട്രിപ്പുകള്‍ വീതം. യൂബറിന്റെ ഇയര്‍ ഇന്‍ റിവ്യൂ കണക്കുകള്‍ അനുസരിച്ച് ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ട്രിപ്പുകള്‍ വിളിച്ച വ്യക്തിയായി ഇയാളെ തെരഞ്ഞെടുത്തു. റൈഡര്‍ മാത്രമല്ല ഏറ്റവും കൂടുതല്‍ ട്രിപ്പുകള്‍ നടത്തിയ ഡ്രൈവറും ബെംഗളൂരുവില്‍ നിന്നു തന്നെയാണ്. ബെംഗളൂരുവില്‍നിന്നുള്ള യുബറിന്റെ ഡ്രൈവര്‍ പാര്‍ട്‌നര്‍ ഈ വര്‍ഷം 4338 ട്രിപ്പുകളില്‍ പങ്കാളിയായി. 3775 ട്രിപ്പുകളുമായി ഡെല്‍ഹിയില്‍ നിന്നുള്ള ഡ്രൈവര്‍ പാര്‍ട്‌നറും. 3624 ട്രിപ്പുകളുമായി മുബൈല്‍ നിന്നുള്ള ഡ്രൈവര്‍ പാര്‍ട്‌നറും പിന്നാലെ ഉണ്ട്. യുബറിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ. യുബറിന്റെ ആകെ ട്രിപ്പുകളില്‍ 12 ശതമാനവും ഇന്ത്യയിലാണ.് കണക്കുകള്‍ അനുസരിച്ച് ഇന്ത്യന്‍ ഉപഭോക്താക്കള്‍ കൂടുതലായും യുബര്‍ ഉപയോഗിക്കുന്നത് വെള്ളി, ശനി ദിവസങ്ങളിലാണ്. വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണ് ഡെല്‍ഹിയിലുള്ളവര്‍ കൂടുതലായി യുബര്‍ ഉപയോഗിക്കുന്നത്. മുംബൈക്കാര്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനും ആറിനും ഇടയിലാണ് കൂടുതലായും യുബറിനെ ആശ്രയിക്കുന്നത്. എന്നാല്‍ ബെംഗളൂരുവില്‍ ഉള്ളവര്‍ പ്രധാനമായും ശനിയാഴ്ച വൈകിട്ട് ആറിനും ഏഴിനും ഇടയിലാണ് യുബറിനെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്.

Comments

comments

Categories: Branding