ആദായനികുതി വേണ്ടെന്നു വെക്കണം

ആദായനികുതി വേണ്ടെന്നു വെക്കണം

ആദായനികുതിയിലെ സമൂല പരിഷ്‌കരണം നരേന്ദ്ര മോദി സര്‍ക്കാര്‍ പദ്ധതിയിട്ട ഒന്നായിരുന്നു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതും അതിനെത്തുടര്‍ന്ന് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് മാറാനുള്ള ഇന്ത്യയുടെ ശ്രമവും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ കാതലമായ മാറ്റമാണ് കൊണ്ടുവരിക.

കള്ളപ്പണത്തിനെതിരെയുള്ള വ്യാപക റെയ്ഡുകളിലൂടെ പിടിച്ചെടുക്കുന്ന തുകയിലൂടെയും ബാങ്കുകളില്‍ പുതുതായി എത്തുന്ന നിക്ഷേപങ്ങളില്‍ നികുതി ചുമത്തിയും കേന്ദ്ര സര്‍ക്കാരിന്റെ ഖജനാവിലേക്ക് കോടിക്കണക്കിന് രൂപയുടെ അധികവരുമാനമെത്തുമെന്നാണ് ധനമന്ത്രാലയത്തിന്റെ ഇപ്പോഴത്തെ കണക്കുകൂട്ടല്‍. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കുകളില്‍ എത്തിയ 12 ലക്ഷം കോടി രൂപയില്‍ നിന്ന് ചുരുങ്ങിയത് മൂന്ന് ലക്ഷം കോടി രൂപയെങ്കിലും നികുതിയായി വരുമെന്നാണ് കേന്ദ്രത്തിന്റെ നിഗമനം. സാമ്പത്തിക ഇടപാടുകള്‍ സകലതും ബാങ്ക് വഴി ആക്കി ബാങ്കിംഗ് ട്രാന്‍സാക്ഷന്‍ ടാക്‌സ് നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകുകയാണ് വേണ്ടത്. ആദായനികുതിയില്‍ നിന്നും പിരിച്ചെടുക്കുന്നതിനെക്കാള്‍ തുക സര്‍ക്കാര്‍ ഖജനാവിലേക്ക് അത്തരമൊരു സാഹചര്യത്തില്‍ എത്തും. നരേന്ദ്ര മോദിയുടെ അടുത്ത വലിയ സാമ്പത്തിക പരിഷ്‌കരണം അതാകട്ടെ.

Comments

comments

Categories: Editorial