ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് എയര്‍പോഡുകളുടെ വിതരണം ആരംഭിച്ചു

ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് എയര്‍പോഡുകളുടെ വിതരണം ആരംഭിച്ചു

 

ന്യൂയോര്‍ക്ക്: ബഹുരാഷ്ട്ര ടെക് കമ്പനി ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ഫോണായ എയര്‍പോഡുകള്‍ ഓര്‍ഡര്‍ നല്‍കിയ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍ ആരംഭിച്ചെന്ന് റിപ്പോര്‍ട്ട്. 15,400 രൂപയാണ് എയര്‍പോഡുകളുടെ ഇന്ത്യയിലെ വില. ഉപഭോക്താക്കളുടെ ഓര്‍ഡര്‍ ഷിപ്പിംഗ് ആയിട്ടുണ്ട്. ഈ മാസം 21 ന് അവ ലഭ്യമാകുമെന്ന് കമ്പനിയുടെ അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

എയര്‍പോഡുകള്‍ക്ക് അവശ്യക്കാര്‍ ഏറെയുണ്ട്. അതിനാല്‍ പ്രാരംഭഘട്ടത്തില്‍ വളരെ കുറച്ച് മാത്രമേ വിതരണം ചെയ്തുള്ളൂ. അതേസമയം ആപ്പിള്‍ റീട്ടെയ്ല്‍ സ്റ്റോറുകള്‍, മൊബീല്‍ കരിയര്‍ ഔട്ട്‌ലെറ്റുകള്‍, അംഗീകൃത ആപ്പിള്‍ റീസെല്ലര്‍മാര്‍ എന്നിവിടങ്ങളില്‍ അടുത്തയാഴ്ച എയര്‍പോഡുകള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

എയര്‍പോഡുകള്‍ ഓട്ടോമാറ്റിക്കായി ഓണാകും. മാത്രമല്ല മൊബീലുമായി എപ്പോഴും ബന്ധമുണ്ടാകും. ചെവിയില്‍ ആയിരിക്കുമ്പോള്‍ അവയ്ക്ക് അത് തിരിച്ചറിയാന്‍ കഴിയും. ചെവിയില്‍ നിന്ന് എടുക്കുമ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തും. മെച്ചപ്പെട്ട ശബ്ദത്തിനും കാര്യക്ഷമതയുള്ള വയര്‍ലെസ് ശൃംഖലയ്ക്കുമായി ആപ്പിള്‍ ഡബ്ല്യു 1 ചിപ്പിലാണ് എയര്‍പോഡ് ഇയര്‍ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Comments

comments

Categories: Branding