കൊച്ചിയിലെ ആരാധകരെ കണ്ട് അത്ഭുതപ്പെട്ടെന്ന് അമിതാഭ് ബച്ചന്‍

കൊച്ചിയിലെ ആരാധകരെ കണ്ട് അത്ഭുതപ്പെട്ടെന്ന് അമിതാഭ് ബച്ചന്‍

 

കൊച്ചി: ലോകത്തിലെ വിവിധ സ്റ്റേഡിയങ്ങളില്‍ നിന്നും പല മത്സരങ്ങളും കണ്ടിട്ടുണ്ടെങ്കിലും കൊച്ചിയിലെ സ്‌റ്റേഡിയത്തിലുണ്ടായ ആരാധകരുടെ തിരക്ക് മറ്റെവിടെയും കാണാന്‍ സാധിച്ചിട്ടില്ലെന്ന് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മത്സരം കാണുന്നതിനായി അമിതാഭ് ബച്ചനും കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തിയിരുന്നു.

കൊച്ചിയിലെ ആവേശം ഇന്ത്യയൊട്ടാകെ മാതൃകയാക്കേണ്ടതാണെന്നും ഫുട്‌ബോളിന് കേരളം നല്‍കുന്ന പിന്തുണ അതിശയിപ്പിക്കുന്നതാണെന്നും അമിതാഭ് ബച്ചന്‍ വ്യക്തമാക്കി. കൊച്ചിയിലേതുപോലുള്ള സ്വീകാര്യത രാജ്യത്തെല്ലായിടത്തും ലഭിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് വളരെ വേഗത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരം കാണുന്നതിനായി അമിതാഭ് ബച്ചനൊപ്പം അദ്ദേഹത്തിന്റെ മകനും നടനുമായ അഭിഷേക് ബച്ചനും കൊച്ചിയില്‍ എത്തിയിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമകളിലൊരാളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അത്‌ലറ്റിക്കോ ഡി കൊല്‍ക്കയുടെ ഉടമകളിലൊരാളായ സൗരവ് ഗാംഗുലി, ഐഎസ്എല്‍ സംഘാടകയായ നിത അംബാനി തുടങ്ങിയ പ്രമുഖരും ഫൈനല്‍ മത്സരം കാണാനെത്തിയിരുന്നു.

Comments

comments

Categories: Sports, Trending