പേ ബാലന്‍സ് സംവിധാനവുമായി ആമസോണ്‍

പേ ബാലന്‍സ് സംവിധാനവുമായി ആമസോണ്‍

 
കൊച്ചി: ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ പണമടയ്ക്കുന്നതിനുള്ള പുതിയ പേ ബാലന്‍സ് സംവിധാനം ആമസോണ്‍ അവതരിപ്പിച്ചു. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പേ ബാലന്‍സിലേക്ക് ഒരു തവണ പണം കൈമാറി പലതവണ ആമസോണില്‍ നിന്നുള്ള പര്‍ച്ചേസുകള്‍ക്ക് എളുപ്പത്തില്‍ പണമടയ്ക്കാന്‍ കഴിയുന്നു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് പണരഹിത ഇടപാടുകള്‍ അതിവേഗം നടത്താനും സുരക്ഷിതമായ ഷോപ്പിംഗ് അനുഭവവും ആമസോണ്‍ ഉറപ്പുനല്‍കുന്നു.

ഓര്‍ഡര്‍ നല്‍കുന്ന സമയത്ത് യാതൊരുവിധ ആധികാരികതയും കൂടാതെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ആമസോണ്‍ പേ ബാലന്‍സിലൂടെ ഈ-പേയ്‌മെന്റ് സാധ്യമാണ്. അവശ്യ വസ്തുക്കള്‍ക്കായി ബാലന്‍സ് സൂക്ഷിക്കാനും ഡെലിവറി സമയത്ത് കൃത്യം പണം നല്‍കേണ്ടി വരികയെന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുകയാണ് ആമസോണ്‍ പേ ബാലന്‍സ്. റീഫണ്‍ണ്ട്, ക്യാഷ് ബാക്ക്, പ്രൊമോഷണല്‍ ക്രെഡിറ്റ്‌സ്, ഗിഫ്റ്റ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങളും ആമസോണ്‍ പേ ബാലന്‍സ് സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*