നിര്‍മ്മാണ സാമഗ്രികള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കി അല്‍ അമാന്‍ ബില്‍ഡ് മാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്

നിര്‍മ്മാണ സാമഗ്രികള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കി  അല്‍ അമാന്‍ ബില്‍ഡ് മാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്

 
കൊച്ചി: ലോകോത്തര ബ്രാന്‍ഡുകളുടെ നിര്‍മാണ സാമഗ്രികള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കി അല്‍ അമാന്‍ ബില്‍ഡ് മാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഷോറൂം പ്രവര്‍ത്തനമാരംഭിക്കുന്നു. തുടക്കത്തില്‍ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ ആരംഭിക്കുന്ന ഷോറൂം തുടര്‍ന്ന് കേരളത്തില്‍ കൊച്ചിയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. 5 നിലകളിലായി 10,000 ത്തോളം ച.അടി. വിസ്തീര്‍ണമുള്ള ഷോറൂമിലാണ് ലോകോത്തര ബ്രാന്‍ഡുകള്‍ ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുന്നത്. മലബാറില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് ചെയര്‍മാന്‍ കടന്നപ്പള്ളി മൊയ്തു ഹാജി, വൈസ് ചെയര്‍മാന്‍ ഐ.എസ്.എല്‍ താരം മുഹമ്മദ് റാഫി, ഡയറക്ടര്‍ മുഹമ്മദ് ബഷീര്‍ പെരുമ്പ എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ മറ്റെവിടെ ലഭിക്കുന്നതിലും വിലക്കുറവ് അല്‍ അമാന്‍ ബില്‍ഡ് മാര്‍ട്ടില്‍ ലഭിക്കുമെന്നും ഇവര്‍ പറഞ്ഞു.

അല്‍ അമാന്‍ ബില്‍ഡ് മാര്‍ട്ടിന്റെ ലോഗോ പ്രകാശനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഐ എസ് എല്‍ താരങ്ങളായ മുഹമ്മദ് റാഫിയും സി കെ വിനീതും ചേര്‍ന്ന് നിര്‍വഹിച്ചു.

Comments

comments

Categories: Branding