ഇന്ത്യയിലെ മൊബീല്‍ ബിസിനസ് നിലനിര്‍ത്താന്‍ ഏസര്‍

ഇന്ത്യയിലെ മൊബീല്‍ ബിസിനസ് നിലനിര്‍ത്താന്‍ ഏസര്‍

ബെംഗളൂരു: തായ്‌വാന്‍ ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി ഹാര്‍ഡ്‌വെയര്‍ കമ്പനിയായ ഏസര്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. വില ഒരു പ്രധാന ഘടകമായ ഇന്ത്യ പോലുള്ള ഒരു വിപണിയില്‍ ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുകയെന്നത് ഒരു വെല്ലുവിളി തന്നെയാണ്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ പ്രധാന കമ്പനികളെല്ലാം കുറഞ്ഞ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇന്ത്യയില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണയൂണിറ്റും ഒരു പിസി നിര്‍മാണ യൂണിറ്റും ആരംഭിക്കുന്നതിനായി കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്-ഏസറിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞ വര്‍ഷം തന്നെ കമ്പനി തീരുമാനിച്ചിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യയിലെ മാറിയ നയങ്ങളും സമാനമായ പദ്ധതികളും വഴി ഇന്ത്യന്‍ വിപണി വലിയ ബ്രാന്‍ഡുകളേക്കാള്‍ ചെറിയ ബ്രന്‍ഡുകള്‍ക്കാണ് പ്രതീക്ഷ നല്‍കുന്നതെന്ന് തങ്ങള്‍ മനസിലാക്കിയതായി ഏസര്‍ ഇന്ത്യ എംഡി ഹരീഷ് കോഹ്ലി പറഞ്ഞു. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്‌സ് സൈറ്റുകളിലൂടെ ഏസര്‍ മൊബീലുകള്‍ വിപണനം ചെയ്യുന്നുണ്ട്. ഏസര്‍ ഇന്ത്യയുടെ 97 ശതമാനം വരുമാനവും ഐടി ഹാര്‍ഡ് വെയര്‍ ബിസിനസില്‍ നിന്നാണ് വരുന്നത്. ഇന്ത്യന്‍ പേഴ്‌സണല്‍ കംപ്യൂട്ടര്‍ വിപണിയില്‍ പത്തു ശതമാനമാണ് ഏസര്‍ ഇന്ത്യയുടെ വിപണി വിഹിതം.

Comments

comments

Categories: Branding