അഞ്ച് പരിഷ്‌കരണങ്ങള്‍ : ഇന്ത്യന്‍ റിയല്‍റ്റി വിപണിയില്‍ പുതിയ തുടക്കം

അഞ്ച് പരിഷ്‌കരണങ്ങള്‍ : ഇന്ത്യന്‍ റിയല്‍റ്റി വിപണിയില്‍ പുതിയ തുടക്കം

 
ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയിലും സാമ്പത്തിക ലോകത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വര്‍ഷമാണ് 2016. സാമ്പത്തിക വളര്‍ച്ചയ്ക്കും സുതാര്യത വരുത്തുന്നതിനുമായി ഏറ്റവും നിര്‍ണായക പരിഷ്‌കരണങ്ങളാണ് എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയത്. ലോകത്തിന് മുന്നില്‍ വലിയ വളര്‍ച്ചയ്ക്കുള്ള തറക്കല്ലാണ് പുതിയ പരിഷ്‌കരണത്തിലൂടെ സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇന്ത്യയുടെ മൊത്ത ആഭ്യന്ത ഉല്‍പ്പാദനത്തില്‍ നിര്‍ണായക സംഭാന നല്‍കുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ മേഖലയില്‍ നേരിടുന്ന തിരിച്ചടികള്‍ക്ക് പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ പരിഷ്‌കരണങ്ങള്‍ വരുത്തിയതാണ് ഇതില്‍ ഏറ്റവും നിര്‍ണായകം. ഈ മേഖലയില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള പരിഷ്‌കരണ നടപടികള്‍ വിവിധ മേഖലകളില്‍ നിന്നും എതിര്‍പ്പുകളുണ്ടായിരുന്നെങ്കിലും ഒടുവില്‍ പ്രാബല്യത്തില്‍ വരുത്താനായിട്ടുണ്ട്.
ഈ പരിഷ്‌കരണങ്ങള്‍ വരും കാലം ഭാവയില്‍ ഇന്ത്യന്‍ റിയല്‍റ്റി വിപണിക്കും സാമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തലുകള്‍.

Image of tablet with city

സ്മാര്‍ട്ട് സിറ്റി മിഷന്‍
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 നഗരങ്ങള്‍ സ്മാര്‍ട്ടാക്കുകയെന്ന സര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി മിഷന്‍. തെരഞ്ഞെടുത്ത നഗരങ്ങളൊയാണ് സ്മാര്‍ട്ട് സിറ്റികളാക്കുക. സ്മാര്‍ട്ട് സിറ്റികളായി പരിഗണിക്കുന്നതിന് നഗരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ കൃത്യമായി കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും മന്ത്രാലയം അവസാന തീരുമാനം കൈകൊള്ളുകയും ചെയ്യും.
മതിയായ ശുദ്ധ ജലവിതരണം, ഇടതടവില്ലാത്ത വൈദ്യുതി, കൃത്യമായ മലിനീകരണ നിയന്ത്രണം, പൊതുഗതാഗതം മെച്ചപ്പെടുത്തല്‍, കുറഞ്ഞ വിലയ്ക്കുള്ള പാര്‍പ്പിടങ്ങള്‍, വിവര സാങ്കേതിക രംഗത്തെ ഉപയോഗപ്പെടുത്തല്‍, ഇ ഗവര്‍ണന്‍സ്, പൗരന്മാര്‍ക്കുള്ള സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം സ്മാര്‍ട്ട് സിറ്റി മിഷനില്‍ ഉള്‍പ്പെട്ട നഗരങ്ങളില്‍ ഉറപ്പാക്കും.
100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഏറ്റവും നേട്ടമുണ്ടാവുക റിയല്‍ എസ്റ്റേറ്റ് വിപണിക്കെന്ന് വിദഗ്ധര്‍. മൊത്തം 100 സ്മാര്‍ട്ട് സിറ്റികളാണ് നിര്‍മിക്കാന്‍ പദ്ധതിയെങ്കില്‍ ഘട്ടങ്ങളായി ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര നഗര വികസന മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ആദ്യ ഘട്ടത്തിന്റെ നിര്‍മാണത്തിന് അനുമതി നല്‍കിയ 20 സ്മാര്‍ട്ട് സിറ്റികള്‍ക്ക് വകയിരിത്തിയ തുകയുടെ 90 ശതമാനത്തോളം ഇവയുടെ റിയല്‍ എസ്‌റ്റേറ്റ് അനുബന്ധമായ വികസനത്തിനാണ് ഉപയോഗപ്പെടുത്തുക.
അഞ്ചു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ 48,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നഗരവികസനത്തിനും ചെലവ് കുറഞ്ഞ പാര്‍പ്പിട സൗകര്യമൊരുക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ 42,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 19,170 കോടി രൂപ അടല്‍ മിഷന്‍ ഫോര്‍ റജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (അമൃത്) എന്ന പദ്ധതിക്കായി വിനിയോഗിക്കും. 18 സംസ്ഥാനങ്ങളിലായി 474 നഗരങ്ങളില്‍ ശുദ്ധജല വിതരണം, മെച്ചപ്പെട്ട ഗതാഗതം, അഴുക്ക് ചാല്‍ നിര്‍മാണം, പൊതുജനങ്ങള്‍ക്ക് വിശ്രമിക്കാനുള്ള മൈതാനം ഒരുക്കുക തുടങ്ങിയവയാണ് അമൃത് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്നു വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയ്ക്കായി 22,000 കോടി രൂപ ഇന്നലത്തെ മന്ത്രിസഭാ യോഗം അനുവദിച്ചിട്ടുണ്ട്. പദ്ധതിപ്രകാരം 11 സംസ്ഥാനങ്ങളിലായി 227 നഗരങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 4.25 ലക്ഷം ഭവനങ്ങള്‍ നിര്‍മിച്ചു നല്കും. ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്ന 60 സ്മാര്‍ട്ട്‌സിറ്റികളുടെ പേരുകള്‍ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
2-real-estate-actറിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം
രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖലകളില്‍ ഒന്നായ റിയല്‍ എസ്‌റ്റേറ്റ് വിപണി വന്‍ മാറ്റമാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററികളെ സ്ഥാപിക്കാനുള്ള പുതിയ നിയമം. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഈ മേഖലയില്‍ പുതിയ റെഗുലേറ്ററികളെ നിയമിക്കുമെന്നാണ് ഇതുവരെയുള്ള സൂചന. ഇതില്‍ ചില പ്രദേശങ്ങളില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം പ്രാബല്യത്തില്‍ വരുത്തുന്നതോടെ വിപണിയില്‍ ഉപഭോക്താവ് രാജാവാകും എന്നാണ് വിലയിരുത്തലുകള്‍. ഇതുവരെ ഡെലപ്പര്‍മാര്‍ക്കായിരുന്നു പദ്ധതിയില്‍ പൂര്‍ണമായുള്ള സ്വാധീനം. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഉപഭോക്താവിനായി മാറും ഈ സ്വാധീനം. നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരഗോമിക്കുന്ന സമയത്ത് തന്നെ കമ്പനികള്‍ ഈ നിയമത്തോട് അത്ര താല്‍പ്പര്യം കാണിച്ചിരുന്നില്ല. എങ്കിലും ഉപഭോക്താക്കളുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിന് ഈ നിയമം അനുവാര്യമായിരുന്നുതാനും.
വിപണിയില്‍ സുതാര്യത ഉറപ്പാക്കാനും ഉപഭോക്താക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും സ്തംഭനാവസ്ഥയിലുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സഹായം നല്‍കുക എന്ന ഉദ്ധേശ്യത്തോടെയാണ് നിയമം സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തുന്നത്.
പദ്ധതി വൈകുന്നത് അനുസരിച്ച് ഡെലപ്പര്‍ ഉപഭോക്താവ് നടത്തിയ നിക്ഷേപത്തിന് പലിശ നല്‍കണമെന്നാണ് പുതിയ നിയമത്തില്‍ അനുശാസിക്കുന്നത്. പദ്ധതി കൈമാറ്റം നടത്താമെന്ന് പറഞ്ഞ തീയതിക്കു ശേഷമുള്ള 45ാം ദിവസം മുതല്‍ ഡെവപ്പര്‍ പലിശ നല്‍കാന്‍ ബാധ്യസ്ഥനാണ്.
പദ്ധതി പൂര്‍ത്തിയാക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്നും സ്വീകരിച്ച നിക്ഷേപത്തിന്റെ 70 ശതമാനവും മറ്റൊരു അക്കൗണ്ടില്‍ ഡെവലപ്പര്‍ നിക്ഷേപിക്കണം. പദ്ധതി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററികളില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമുള്ള മൂന്ന് മാസം ഈ തുക ഡെവലപ്പര്‍ ഉപയോഗപ്പെടുത്താന്‍ പാടില്ല. ഒരു പദ്ധതിക്കായി ഉപഭോക്താക്കളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് അതു മറ്റു പദ്ധതികളേക്ക് മാറ്റി ചെലവഴിക്കുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും.
റിയല്‍ എസ്‌റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണല്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ ശിക്ഷാനടപടികള്‍ക്കും നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. അതോറിറ്റിയുടെ അപ്പലേറ്റ് ട്രൈബ്യുണല്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ലംഘിക്കുന്ന ഡെവലപ്പര്‍മാര്‍ക്കു പിഴയോടു കൂടിയോ അല്ലാതെയോ പരമാവധി മൂന്നു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും.
പ്രോപ്പര്‍ട്ടികള്‍ വില്‍പ്പന നടത്തുന്നതിന് ഏതു രീതിയിലുള്ള വിവേചനവും റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമത്തില്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരത്തിലുള്ള എന്തെങ്കിലും പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട അതോറിറ്റി 60 ദിവസത്തിനകം പരാതിയില്‍ തീര്‍പ്പുണ്ടാക്കണം. മതപരമായോ, ലിംഗപരമായോ കാരണം ചൂണ്ടിക്കാണിച്ച് പ്രോപ്പര്‍ട്ടികള്‍ വില്‍പ്പന നടത്താന്‍ സമ്മതിക്കാത്ത ഡെവലപ്പര്‍മാര്‍ക്ക് നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇതിന് നിര്‍ബന്ധിതരാകും.
നിശ്ചിത സമയത്തിനുള്ളില്‍ സര്‍ക്കാരില്‍ നിന്നുമുള്ള കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഡെവലപ്പര്‍ക്ക് ലഭിച്ചില്ലെങ്കില്‍ ഭാവിയില്‍ വരുത്താനുള്ള മാറ്റങ്ങള്‍ അടക്കമുള്ള അനുമതി ലഭിച്ച പ്ലാന്‍, അലോട്ടിയില്‍ നിന്നും സ്വീകരിച്ച മൊത്തം തുക, ഉപയോഗപ്പെടുത്തിയ തുക, പദ്ധതി എന്ന് പൂര്‍ത്തിയാക്കുമെന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍, പദ്ധതി ഉപഭോക്താവിന് കൈമാറുന്ന തിയതി എന്നിവ ഡെലപ്പര്‍ ഉപഭോക്താക്കളെ അറിയിക്കണം.
നിയമത്തില്‍ കാര്‍പ്പറ്റ് ഏരിയ വ്യക്തമായി നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. ഇനി സൂപ്പര്‍ ബില്‍റ്റ് ഏരിയ എന്നു പറഞ്ഞ് പണം വാങ്ങാന്‍ കഴിയില്ല. 500 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള അല്ലെങ്കില്‍ 8 വസതികളില്‍ കൂടുതലുള്ള ഓരോ പദ്ധതിയും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. പദ്ധതികള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഡെവലപ്പര്‍മാര്‍ അവരുടെയും പ്രോമോട്ടര്‍മാരുടെയും വിശദമായ വിവരങ്ങള്‍ ഫോട്ടോകള്‍ സഹിതം സമര്‍പ്പിക്കണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഒരു പദ്ധതിയില്‍നിന്നും ഒരു ഡെവലപ്പര്‍ പിന്മാറുമ്പോള്‍ പുതിയ പ്രൊമോട്ടര്‍ എല്ലാ ബാധ്യതകളും ഏറ്റെടുക്കേണ്ടതുണ്ട്. പാന്‍കാര്‍ഡിന്റെ കോപ്പി, കമ്പനിയുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട്, ബാലന്‍സ് ഷീറ്റ് തുടങ്ങിയവ അതോറിറ്റിക്ക് സമര്‍പ്പിക്കണം. പദ്ധതി നടത്തിപ്പിന്റെ പുരോഗതി മൂന്നു മാസത്തിലൊരിക്കല്‍ അറിയുന്നതിന് ഉപഭോക്താവിനു അവകാശം ഉണ്ടായിരിക്കും. ഒരു പദ്ധതി പൂര്‍ത്തീകരിക്കുന്നതിനു അതോറിറ്റിക്ക് നീട്ടിക്കൊടുക്കാന്‍ കഴിയുന്ന പരമാവധി സമയം ഒരു വര്‍ഷമാണ്.

3-gstചരക്കു സേവന നികുതി നിയമം
നിലവിലുള്ള വിവിധ പരോക്ഷ നികുതികള്‍ ഏകീകരിച്ച് ഒരു കുടക്കീഴില്‍ വരുത്തിയതാണ് ചരക്കു സേവന നികുതി അതവാ ജിഎസ്ടി. ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ നിര്‍മാണം, വിപണനം, ഉപഭോഗം എന്നിവയെ അടിസ്ഥാനമാക്കിയാണ് നിയമം. നിലവിലുള്ള കേന്ദ്ര ഉല്‍പ്പാദന നികുതി, ആഡംബര നികുതി, സേവന നികുതി, വില്‍പ്പന നികുതി പ്രവേശന നികുതി തുടങ്ങിയ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും േെവ്വറെ രീതിയില്‍ ചുമത്തുന്ന നികുതികള്‍ ഏകീകരിക്കും.
ചുരുക്കത്തില്‍ ഭരണഘടനയ്ക്കു കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചുവന്ന നികുതി ചുമത്താനുള്ള അധികാരത്തില്‍ മാറ്റം വരും. എല്ലാ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഉപഭോക്താവിന് അടിസ്ഥാനമായി സമാന നിരക്ക് രാജ്യത്ത് നടപ്പാവും. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിനകം പുതിയ നികുതിവ്യവസ്ഥ നടപ്പാക്കുമെന്നാണു നിര്‍ദേശം. നികുതിനിരക്ക്, നികുതിവരുമാനം വീതംവയ്ക്കുന്നതിന്റെ അനുപാതം തുടങ്ങിയ സുപ്രധാന കാര്യങ്ങളില്‍ തീരുമാനമായതിനുശേഷം മാത്രമേ തുടര്‍നടപടികള്‍ സാധ്യമാവൂ. ഇതില്‍ സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പ്രത്യേക ജിഎസ്ടി കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ചരക്ക് ലഭ്യതയും സേവനങ്ങളുടെ ലഭ്യതയും സുഗമമാവും, നികുതിവെട്ടിപ്പ് കുറയും, വിവിധ സംസ്ഥാനങ്ങള്‍ക്കിടയിലെ ചരക്കുകളുടെ നീക്കത്തിലുള്ള തടസ്സം ഒഴിവാകും, ഉല്‍പന്നങ്ങളുടെ വിലവ്യത്യാസം ഒഴിവാക്കും, വളര്‍ച്ചാനിരക്ക് കൂടുകയും ചെയ്യുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ജിഎസ്ടി നിരക്ക് ഏറ്റവും കൂടിയത് 28 ശതമാനമായും ഏറ്റവും കുറഞ്ഞത് 12 ശതമാനമായും നിജപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ജിഎസ്ടി നിയമം പ്രാബല്യത്തില്‍ വരുന്നതോടെ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ കാര്യമായ വിലക്കുറവുണ്ടാവകയും വിപണി വളര്‍ച്ച കൈവരിക്കുകയും ചെയ്യുമെന്നാണ് റിയല്‍റ്റി വിപണന വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

4-benami-actബിനാമി നിയമം
രാജ്യത്ത് ബിനാമി സ്വത്തിടപാടുകള്‍ നിരോധിക്കാനുള്ള പുതിയ നിയമം പ്രാബല്യത്തിലായിട്ടുണ്ട്. ബിനാമി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും പിഴയും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പാര്‍ലമെന്റ് ഇതിനുള്ള ബില്ല് പാസാക്കിയത്. ബിനാമി ഇടപാടുകളാണെന്ന് തെളിഞ്ഞാല്‍ ആ സ്വത്ത് ഒരു നഷ്ടപരിഹാരവും നല്‍കാതെ സര്‍ക്കാരിന് കണ്ടുകെട്ടാന്‍ കഴിയും.
ബിനാമി ഇടപാടുകളില്‍ 1988ലെ നിയമമാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍, കള്ളപ്പണം കൊണ്ടുള്ള ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള ബിനാമി ഇടാപാടുകളെ തടയാന്‍ ഈ നിയമത്തിന് കഴിയാത്തതാണ് പുതിയ നിയമം കൊണ്ടുവരാന്‍ കാരണം. മൂന്നു വര്‍ഷം തടവോ പിഴയോ ആണ് പഴയ നിയമത്തിലെ ശിക്ഷ വ്യവസ്ഥകള്‍. ഇത് പുതിയ നിയമത്തില്‍ ഏഴു വര്‍ഷം തടവും ഒപ്പം പിഴയും ചുമത്താന്‍ വകുപ്പുണ്ട്.
പഴയ നിയമത്തില്‍ 18 വകുപ്പുകളുടെ സ്ഥാനത്ത് പുതിയ നിയമത്തില്‍ 71 വകുപ്പുകളാണുള്ളത്. ബിനാമി കേസുകളില്‍ തീരുമാനമെടുക്കാന്‍ ഉന്നതാധികാര ട്രൈബ്യൂണല്‍ രൂപീകരിക്കും. ബിനാമി സ്വത്തിന്റെ നിര്‍വചനത്തിലും കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. ഇല്ലാത്ത കമ്പനികളുടെ പേരിലുള്ളവയും നേരിട്ട് ഒരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് മറ്റൊരാള്‍ അനുഭവിച്ചുവരുന്നതുമായ സ്വത്തും ബിനാമിയായി കണക്കാക്കും.
5-demonetizationനോട്ട് അസാധുവാക്കല്‍
രാജ്യത്തെ എല്ലാ മേഖലകളെയും ബാധിച്ച ഈ വര്‍ഷത്തെ നിര്‍ണായക നയമാണ് നോട്ട് അസാധുവാക്കലിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഉയര്‍ന്ന മൂല്യമുള്ള 500, 1,000 രൂപയുടെ നോട്ടുകള്‍ നവംബര്‍ എട്ട് രാത്രമുതല്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തയത് രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് വിപണിക്ക് അപ്രതീക്ഷിതമായി കിട്ടിയ അടിയായി.
കള്ളപ്പണം തടയുന്നതിനാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കിയത്. രാജ്യത്ത് കള്ളപ്പണം ഏറ്റവും ഒഴുകുന്നത് റിയല്‍ എസ്റ്റേറ്റ് വിപണിയിലാണെന്നത് തിരിച്ചടിയുടെ ശക്തി വര്‍ധിപ്പിച്ചു. അതേസമയം, ഇത് വിപണിയില്‍ എത്രത്തോളം ഗുണം ചെയ്യുമെന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരം നല്‍കാന്‍ റിയല്‍ എസ്റ്റേറ്റ് വിദഗ്ധര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. മാത്രമല്ല, ഏറ്റവും മണ്ടന്‍ തീരുമാനമാണ് നോട്ട് നിരോധിക്കലിലൂടെ സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
നോട്ട് നിരോധനം ഒരുമാസം പിന്നിട്ടിട്ടും വിനിമയത്തിലുണ്ടായിരുന്ന നോട്ടുകള്‍ ഇതുവരെ എത്തിയിട്ടില്ല. ഇത് മൊത്തത്തിലുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Comments

comments

Related Articles

Write a Comment

Your e-mail address will not be published.
Required fields are marked*