ഇടുപ്പ് മാറ്റിവെക്കലിനെക്കുറിച്ച് വിപിഎസ് ലേക്‌ഷോറില്‍ ദ്വിദിന ശില്‍പശാല നടന്നു

ഇടുപ്പ് മാറ്റിവെക്കലിനെക്കുറിച്ച് വിപിഎസ് ലേക്‌ഷോറില്‍ ദ്വിദിന ശില്‍പശാല നടന്നു

 

കൊച്ചി: ഇടുപ്പ് മാറ്റിവെ്ക്കലിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെ സംബന്ധിച്ച രണ്ട് ദിവസത്തെ ശില്‍പശാല വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ നടന്നു. കൊച്ചിയില്‍ ഈയിടെ സമാപിച്ച ഇന്ത്യന്‍ ഓര്‍ത്തോപീഡിക് അസോസിയേഷന്റെ 51ാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്.

വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഇടുപ്പ് മാറ്റിവെയ്ക്കല്‍ വിദഗ്ധനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ബിപിന്‍ തെരുവില്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി. യുകെയില്‍ നിന്നുള്ള പ്രൊഫ. ഇയാന്‍ സ്റ്റോക്ലി, ഹങ്കറിയില്‍ നിന്നും ഡോ. ക്രിസ് സിസാക്, ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രൊഫ. രാജേഷ് മല്‍ഹോത്ര, വിപിഎസ് ലേക്‌ഷോറിലെ അസ്തിരോഗ വിഭാഗം മേധാവി ഡോ. ജേക്കബ് വര്‍ഗീസ് എന്നിവര്‍ ക്ലാസുകളെടുത്തു.

ഇടുപ്പ് മാറ്റിവെയ്ക്കലില്‍ ഇന്ന് കേരളത്തില്‍ ലഭ്യമായ 3ഡി പ്രിന്റഡ് ഇടുപ്പ് ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ ധാരാളം രോഗികള്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് ഡോ. ബിപിന്‍ തെരുവില്‍ പറഞ്ഞു.

 

Comments

comments

Categories: Branding