പ്രതിഷേധം: വെനസ്വലയില്‍ നോട്ട് അസാധുവാക്കല്‍ നീട്ടിവെച്ചു

പ്രതിഷേധം:  വെനസ്വലയില്‍ നോട്ട് അസാധുവാക്കല്‍ നീട്ടിവെച്ചു

 

കാരകാസ്: പ്രതിഷേധത്തെ തുടര്‍ന്ന് 100 ബൊളിവറിന്റെ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മധുറോ മാറ്റിവെച്ചു. പുതിയ തീരുമാന പ്രകാരം ജനുവരി രണ്ട് വരെ നോട്ട് പിന്‍വലിക്കില്ലെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ രാജ്യത്ത് നോട്ട് പിന്‍വലിക്കല്‍ നടപടി ജനങ്ങളില്‍ കടുത്ത ദുരിതം വിതച്ചിരുന്നു.

പഴയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനു വേണ്ടി മണിക്കൂറുകളോളമാണ് വെനസ്വലയിലെ ജനങ്ങള്‍ ക്യു നിന്നത്. പണപ്രതിസന്ധി രൂക്ഷമായതോടെ ആയിരത്തിലധികം കടകള്‍ പൂട്ടിയതായും ജനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് മുഖാന്തരമോ ബാങ്ക് വഴിയോ ഇടപാടുകള്‍ നടത്താന്‍ നിര്‍ബന്ധിതരാകുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചിലര്‍ക്ക് ഭക്ഷണത്തില്‍ പോലും കുറവു വരുത്തേണ്ടി വന്നതായാണ് വിവരം. ഇതോടെ ജനങ്ങള്‍ പ്രതിഷേധത്തിലേക്ക് നീങ്ങുകയായിരുന്നു. തെരുവുകളില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കള്ളക്കടത്തു തടയുന്നതിന് 100 ബൊളിവര്‍ നോട്ട് അസാധുവാക്കേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ പ്രതികരിച്ചത്.

Comments

comments

Categories: Slider, Top Stories