ടു വീലര്‍ ടാക്‌സി സര്‍വീസ് ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങി യുബര്‍

ടു വീലര്‍ ടാക്‌സി സര്‍വീസ് ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങി യുബര്‍

 
ന്യൂഡെല്‍ഹി: ലോകത്തിലെ തന്നെ മൂല്യമേറിയ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ യുബര്‍ ഇന്‍ക് അതിന്റെ ഇരുചക്രവാഹന ഗതാഗത സേവനമായ യുബര്‍മോട്ടോ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ട്രാവിസ് കലാനിക് (Travis Kalanick) ആണ് വാര്‍ത്ത പുറത്തു വിട്ടത്.
സാന്‍ ഫ്രാന്‍സിസ്‌കോയ്ക്ക് പുറത്ത് യുബറിന്റെ രണ്ടാമത്തെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് വര്‍ക്ക് ഫോഴ്‌സ് ഉള്ളത് ഹൈദ്രാബാദ് ആണ്. 800 ഓളം ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും യുബര്‍ മോട്ടോ എത്തിക്കാന്‍ ഒരു പക്ഷേ കഴിഞ്ഞില്ലെന്നുവരാം. എന്നാല്‍ മോട്ടോ സര്‍വീസ് സിറ്റിയുടെ ഒരാവശ്യമാണെന്ന് ഹൈദ്രാബാദ് സിററിയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇത് ഇന്ത്യ മുഴുവന്‍ മോട്ടോ സേവനം എത്തിക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു. കലാനിക് ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ഒരു പരിപാടിയില്‍ പറഞ്ഞു.
ജനുവരിയോടെ യുബര്‍മോട്ടോ സര്‍വീസ് ഹൈദ്രാബാദില്‍ ലഭ്യമാകും. യുബര്‍മോട്ടോയുടെ സഹായത്തോടെ ലാസ്റ്റ് മൈല്‍ സര്‍വീസുകള്‍ നീട്ടുന്നതിന് ഹൈദ്രാബാദ് മെട്രോ റെയില്‍ ലിമിറ്റഡുമായി യുബര്‍ മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗിലും ഒപ്പു വെച്ചിട്ടുണ്ട്. ട്രാഫിക് കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, കുടുതല്‍ വരുമാന സാധ്യതകള്‍ സൃഷ്ടിക്കുക, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ദൗത്യങ്ങളുടെ ഭാഗമാണ് യുബറിന്റെ പുതിയ തീരുമാനമെന്ന് കലാനിക് പറഞ്ഞു. ഇന്ത്യയിലെ യുബര്‍ നെറ്റുവര്‍ക്കിന്റെ കീഴില്‍ യുബറിന് 200,000 ഡ്രൈവറുമാര്‍ ഉണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലവില്‍ ബൈക്ക് ടാക്‌സി അനുവദിക്കുന്നില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ യുബറും യുബറിന്റെ പ്രാദേശിക എതിരാളിയായ ഒലയും സ്റ്റേറ്റ് അതോററ്റിയുടെ നിരോധനത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ടു വീലര്‍ ടാക്‌സി സര്‍വീസ് പിന്‍വലിച്ചിരുന്നു. ഇന്ത്യന്‍ റയ്ഡ് ഹെയിലിംഗ് മാര്‍ക്കറ്റില്‍ ഒന്നാമതെത്താന്‍ യുബറും ഒലയും തമ്മില്‍ ശക്തമായ മത്സരം നിലവിലുണ്ട്. യുഎസ് കഴിഞ്ഞാല്‍ യുബറിന്റെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. ആഗോളതലത്തിലുള്ള റയ്ഡുകളുടെ 12 ശതമാനവും ഇന്ത്യയിലാണ്.
ജനുവരി 2015 ല്‍ 165000 ട്രിപ്പ് എന്നത് 2016 ജനുവരിയില്‍ 1.6 ദശലക്ഷവും ആഗസ്റ്റ് അവസാനം 5.5 ദശ ലക്ഷവുമായി വളര്‍ന്നുവെന്ന് യുബര്‍ ഇന്ത്യ പ്രസിഡന്റ് അമിത് ജെയിന്‍ സെപ്റ്റബറില്‍ ഒരു ഇന്റര്‍വ്യുവില്‍ പറഞിരുന്നു. യുബറിന് 28 ഇന്ത്യന്‍ സിറ്റികളില്‍ നിലവില്‍ സര്‍വീസ് ഉണ്ട്. ഇതിനു പുറമേ സ്റ്റാര്‍ട്ടപ്പ് മെന്റര്‍ഷിപ്പ് പ്രോഗ്രാം ഉള്‍പ്പെടെ പല പരിപാടികളും യുബര്‍ ഇന്ത്യയില്‍ സംഘടിപ്പിക്കുന്നുണ്ട്

Comments

comments

Categories: Branding