തമിഴ്‌നാട് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 200 കോടിയുടെ അമ്മ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ട്

തമിഴ്‌നാട് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 200 കോടിയുടെ അമ്മ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ട്

 

ചെന്നൈ: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത പ്രഖ്യാപിച്ച 200 കോടിയുടെ അമ്മ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ട് ഉടന്‍ തന്നെ പ്രാവര്‍ത്തികമാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഫണ്ട് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി തമിഴ്‌നാട് ധനകാര്യ വകുപ്പ് വ്യക്തമാക്കി. പദ്ധതിക്കുകീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കോടി രൂപ വരെ നിക്ഷേപം നേടാന്‍ അവസരമുണ്ടായിരിക്കും. 265 ശതമാനം ഇക്വറ്റി കാപിറ്റല്‍ സബ്‌സിഡിറിയായും ബാക്കി 765 ശതമാനം വായ്പാ രൂപത്തിലുമാണ് ഫണ്ട് ലഭ്യമാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ്പ് ഇന്ത്യ തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളില്‍ നിന്നും ഫണ്ടിന് നിക്ഷേപം ലഭിക്കും.

ചെന്നൈയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 20 കോടിയുടെ ബയോടെക് ഇന്‍ക്യുബേഷന്‍ സെന്റര്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ജീവശാസ്ത്ര വകുപ്പും എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായാണ് വനിതകള്‍ക്കായി ഗോള്‍ഡന്‍ ജൂബിലി ബയോടെക് പാര്‍ക്ക് ആരംഭിച്ചത്. 5,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള ഇന്‍ക്യുബേഷന്‍ സെന്റര്‍ വനിതാ സംരംഭകര്‍ക്ക് പ്രത്യേകമായി നിര്‍മ്മിച്ചതാണ്. 2021 ആകുന്നതോടെ 5000-ത്തോളം വനിതകളെ സഹായിക്കാനാണ് സെന്റര്‍ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Entrepreneurship