യുവസംരംഭകര്‍ക്കായി ടെക് മഹീന്ദ്രയുടെ മേക്കര്‍ ലാബ്

യുവസംരംഭകര്‍ക്കായി ടെക് മഹീന്ദ്രയുടെ മേക്കര്‍ ലാബ്

 

പൂനെ: ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഐടി സംരംഭം ടെക് മഹീന്ദ്ര കമ്പനിയിലെ ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൂനെയില്‍ മേക്കര്‍ ലാബ് പ്രോഗ്രം ആരംഭിച്ചു. നിലവില്‍ പൂനെ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിങ്ങനെ രാജ്യത്തെ നാലു സ്ഥാലങ്ങളിലാണ് മേക്കര്‍ ലാബ് പ്രവര്‍ത്തിക്കുന്നത്. 40 അംഗങ്ങളുള്ള പൂനെയിലെ ലാബാണ് ഇവയില്‍ ഏറ്റവും വലുത്. സമാനമായ മേക്കര്‍ ലാബുകള്‍ യുഎസിലും യുകെയിലും സ്ഥാപിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുമായി ചേര്‍ന്നുള്ള ഇന്നൊവേഷന്‍ പദ്ധതികള്‍ക്ക് ഇവ ഉപയോഗിക്കുമെന്നും ടെക് മഹീന്ദ്ര ചീഫ് ടെക്‌നോളജി ഓഫീസര്‍ അതുല്‍ കുമാര്‍ അറിയിച്ചു.

ഓരോ ലാബിലും ശരാശരി 22-24 അംഗങ്ങളാകും ഉണ്ടായിരിക്കുക. മേക്കര്‍ ലാബ് സംരംഭം ടെക് മഹീന്ദ്ര ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന രീതിയില്‍ തന്നെ മാറ്റം വരുമെന്ന് മേക്കര്‍ ലാബ് തലവന്‍ നിഖില്‍ മല്‍ഹോത്ര അഭിപ്രായപ്പെട്ടു.

ചാറ്റ്‌ബോട്ട് അധിഷ്ഠിത എച്ച് ആര്‍ പ്ലാറ്റ്‌ഫോമായ എന്റലിയോ, ആമസോണ്‍ഗോയ്ക്കു സമാനമായി റീട്ടെയ്ല്‍ മേഖലയില്‍ ഓഗ്മെന്റഡ് റിലായിലിറ്റി, സെന്‍സേഴ്‌സ്, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയവ ഉപയോഗിക്കുന്ന എക്‌സ്‌റീട്ടെയ്ല്‍, ഇന്റര്‍നെറ്റ് വീഡിയോ പ്ലാറ്റ്‌ഫോം എന്നിങ്ങനെ മൂന്നു പ്ലാറ്റ്‌ഫോമുകളിലാണ് മേക്കര്‍ലാബ് ആരംഭിച്ചിരിക്കുന്നത്. ഡിജിറ്റല്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ക്ക് പുതിയ സംരംഭം സഹായകമാകുമെന്നാണ് കരുതുന്നത്. 2020 ആകുന്നതോടെ ഡിജിറ്റല്‍ വരുമാനത്തില്‍ 50 ശതമാനത്തിന്റെ വര്‍ധന നേടാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇപ്പോള്‍ ഇത് 35 ശതമാനമാണിത്. ഈ വര്‍ഷം നടക്കുന്ന കമ്പനിയുടെ ഇന്നൊവേഷന്‍ പ്രോല്‍സാഹന പരിപാടിയായ മിഷന്‍ ഇന്നൊവേഷന്റെ മൂന്നാം പതിപ്പില്‍ മേക്കര്‍ ലാബിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്യും.

‘ഡിജിറ്റല്‍ ഓള്‍’ എന്നതാണ് ഈ വര്‍ഷത്തെ മിഷന്‍ ഇന്നൊവേഷന്റെ വിഷയം. ഒാഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി എന്നീ ടെക്‌നോളജി മേഖകളിലാണ് പരിപാടി ശ്രദ്ധകേന്ദ്രകരിക്കുന്നത്. രണ്ടു ദിവസങ്ങളായി നടക്കുന്ന പരിപാടിയില്‍ ടെക് മഹീന്ദ്ര കേന്ദ്രങ്ങളില്‍ നിന്നുള്ള ഏകദേശം 15,000 ആളുകള്‍ പങ്കെടുക്കും.

Comments

comments

Categories: Entrepreneurship