പഞ്ചസാര വില്‍പ്പന 9.49 % ഇടിയുമെന്ന് വിലയിരുത്തല്‍

പഞ്ചസാര വില്‍പ്പന 9.49 % ഇടിയുമെന്ന് വിലയിരുത്തല്‍

 

ന്യൂഡെല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ രാജ്യത്തെ പഞ്ചസാര വില്‍പ്പന 9.49 ശതമാനം ഇടിയുമെന്ന് വിലയിരുത്തല്‍. മൊത്ത വ്യാപാരമേഖലയിലെ ഉപഭോഗത്തില്‍ കുറവുനേരിടുന്നതിനൊപ്പം ചെറുകിട ആവശ്യകതയിലും ഇടിവു നേരിടുകയാണ്. ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്റെ കണക്ക് പ്രകാരം ഒക്‌റ്റോബറില്‍ പഞ്ചസാര വില്‍പ്പനയില്‍ മൊത്തമായി 10.23 ശതമാനത്തിന്റെ ഇടിവാണ് മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. നവംബറില്‍ 1.19 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. നോട്ടുപ്രതിസന്ധി തുടരുന്നതിനാല്‍ മൊത്ത ഉപഭോഗത്തില്‍ ഡിസംബറില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നോട്ട് ക്ഷാമവും വില്‍പ്പനക്കുറവും മൂലം ചെറുകിട ഉപഭോക്താക്കള്‍ വലിയ പര്‍ച്ചേസുകള്‍ ഒഴിവാക്കുകയാണ്. ഡിസംബറിലെ ആദ്യ രണ്ടാഴ്ച വില്‍പ്പന വളരേയധികം താഴെപ്പോകുമെന്നും കാര്യങ്ങള്‍ ശരിയായ നിലയ്ക്കാക്കാന്‍ ജനുവരി മധ്യം വരെ കാത്തിരിക്കേണ്ടി വരുമെന്നുമാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ പഞ്ചസാര വില്‍പ്പന 5.91 മില്യണ്‍ ടണ്ണിന്റേതാകുമെന്നാണ് നിലവില്‍ വിലയിരുത്തപ്പെടുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 6.53വ മില്യണ്‍ ടണ്ണിനെ അപേക്ഷിച്ച് 9.49 ശതമാനത്തിന്റെ കുറവു സംഭവിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ഐഎസ്എംഎ ഒക്‌റ്റൊബര്‍- സെപ്റ്റംബര്‍ 2017 സീസണിലെ പഞ്ചാസാര ഉപഭോഗം സംബന്ധിച്ച നിഗമനം 25.5 മില്യണ്‍ ടണ്ണില്‍ നിന്ന് 24.5- 35 മില്യണ്‍ ടണ്ണിലേക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം 23.37 മില്യണ്‍ ടണ്‍ പഞ്ചസാര ഉല്‍പ്പാദനം ഉണ്ടാകുമെന്നും സംഘടന കണക്കുകൂട്ടുന്നു.

Comments

comments

Categories: Business & Economy