സ്മാര്‍ട്ട് ഫോണില്‍ കൂടുതല്‍ സമയം ചെലവഴിച്ചാല്‍ പൊണ്ണത്തടി

സ്മാര്‍ട്ട് ഫോണില്‍ കൂടുതല്‍  സമയം ചെലവഴിച്ചാല്‍  പൊണ്ണത്തടി

സ്മാര്‍ട്ട് ഫോണും ടാബ് ലറ്റും ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൂടുതല്‍ സമയം ഉപയോഗിക്കുന്നത് കൗമാരക്കാരില്‍ പൊണ്ണത്തടിക്കു കാരണമാകുമെന്നു കണ്ടെത്തല്‍. ഇത്തരക്കാര്‍ക്ക് പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യത ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാത്തവരേക്കാള്‍ 43 മടങ്ങ് കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു.
അഞ്ചുമണിക്കൂറില്‍ കൂടുതല്‍ സമയം ഇത്തരം ഉപകരണങ്ങളില്‍ ചെലവഴിക്കുന്ന കൗമാരക്കാര്‍ക്കാണ് പൊണ്ണത്തടി സാധ്യത കൂടുതല്‍. കുട്ടികളും കൗമാരക്കാരും മൊബീല്‍ ഫോണിലും മറ്റ് ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളിലും ചെലവഴിക്കുന്ന സമയം കുറയ്‌ക്കേണ്ടിയിരിക്കുന്നു. ഇതോടൊപ്പം ടി വി കാണുന്ന സമയത്തിനും നിയന്ത്രണം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. യുഎസ് പബ്ലിക് ഹെല്‍ത്തിനു കീഴിലുളള ഹാവാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂളിലെ ഗവേഷകയായ എറികാ എല്‍ കെന്നി പറയുന്നു.

Comments

comments

Categories: Life