5.5 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്തു: ശാക്തികാന്ത ദാസ്

5.5 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്തു: ശാക്തികാന്ത ദാസ്

 

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം ഇതുവരെ ആര്‍ബിഐ 5.5 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്തതായി കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശാക്തികാന്ത ദാസ്. കഴിയുന്നതും വേഗത്തില്‍ കൂടുതല്‍ പണം ബാങ്കുകളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ 5.5 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിപണിയില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. എന്തെന്നാല്‍ 5.50 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകളാണ് ഇതുവരെ റിസര്‍വ് ബാങ്കിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. നോട്ട് അസാധുവാക്കലിനു ശേഷമുള്ള സാഹചര്യത്തില്‍ അഞ്ചാഴ്ച്ചയ്ക്കുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് സാമ്പത്തികകാര്യ സെക്രട്ടറിയുടെ നിരീക്ഷണം. ഇന്ത്യയിലെ 360 ജില്ലാ സഹകരണബാങ്കുകള്‍ക്ക് പ്രതിദിനം ആവശ്യമായി വരുന്ന പണം കണ്ടെത്തുന്നതിന് ധനമന്ത്രാലയം നബാര്‍ഡുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

360 ജില്ലാ സഹകരണ ബാങ്കുകളുടെയും പ്രതിദിന പണ ആവശ്യകത സംബന്ധിച്ച കണക്കുകള്‍ ധനമന്ത്രാലയത്തിനു ലഭിച്ചിട്ടുണ്ട്. ഇത് ആര്‍ബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories

Related Articles