വണ്‍പ്ലസ് അടുത്ത വര്‍ഷം ഇന്ത്യയില്‍ 3 ടി ഫോണുകള്‍ നിര്‍മ്മിക്കും

വണ്‍പ്ലസ് അടുത്ത വര്‍ഷം ഇന്ത്യയില്‍ 3 ടി ഫോണുകള്‍ നിര്‍മ്മിക്കും

 

മുംബൈ: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് അടുത്ത ജനുവരിയില്‍ ഇന്ത്യയില്‍ 3ടി മോഡല്‍ ഫോണുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ആവശ്യകത നിറവേറ്റുകയാണ് ലക്ഷ്യം. ഇന്ത്യന്‍ ടെക്‌നോളജി ഹബ്ബായ ബെംഗളൂരുവിലായിരിക്കും നിര്‍മ്മാണം നടക്കുക. രാജ്യത്ത് നിലവിലുള്ള ഏഴു സര്‍വീസ് സെന്ററുകള്‍ക്ക് പുറമെ ആറെണ്ണം കൂടി ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്ന് വണ്‍പ്ലസ് ഇന്ത്യ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ വികാസ് അഗര്‍വാള്‍ അറിയിച്ചു.

ടെക്‌നോളജി ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ കണക്കനുസരിച്ച് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മൂന്നാം സ്ഥാനമാണ് വണ്‍പ്ലസിനുള്ളത്. ഈ ആഴ്ച്ച ആമസോണില്‍ വില്‍പ്പനയാരംഭിച്ച് 29,999 രൂപയുടെ 3ടി മോഡല്‍ ഫോണിന് 200,000 രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്. ആമസോണിലെ ഓണ്‍ലൈന്‍ വില്‍പ്പനയ്‌ക്കൊപ്പം റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും സ്മാര്‍ട്ട്‌ഫോണ്‍ വിപണനം നടത്താന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: Branding