മുഹമ്മദ് അലി നെല്‍സണ്‍ മണ്ടേലയക്കയച്ച കത്ത് ലേലം ചെയ്തു

മുഹമ്മദ് അലി നെല്‍സണ്‍ മണ്ടേലയക്കയച്ച കത്ത് ലേലം ചെയ്തു

 

അരിസോണ: അമേരിക്കന്‍ ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ പുരുഷനായിരുന്ന നെല്‍സണ്‍ മണ്ടേലയ്ക്കയച്ച കത്ത് ആറ് ലക്ഷം രൂപയ്ക്ക് (7200 ബ്രിട്ടീഷ് പൗണ്ട്) ലേലം ചെയ്തു. ഡെവീസില്‍ നടന്ന ലേലത്തിലാണ് കത്ത് വിറ്റുപോയത്.

വര്‍ണ വിവേചനത്തിനെതിരെ പോരാടിയ നേതാവായ ക്രിസ് ഹാനിയുടെ മരണത്തില്‍ അനുശോചനമറിയിച്ചായിരുന്നു മുഹമ്മദ് അലി 1993ല്‍ നെല്‍സണ്‍ മണ്ടേലയ്ക്ക് കത്തയച്ചത്. മുഹമ്മദ് അലിയുടെ കൈയൊപ്പോടുകൂടിയ കത്ത് ടൈപ്പ് റൈറ്ററില്‍ ടൈപ്പ് ചെയ്‌തെടുത്തതായിരുന്നു.

മുഹമ്മദ് അലി സൗത്ത് ആഫ്രിക്കയില്‍ ആയിരിക്കുമ്പോഴാണ് ഈ കത്ത് തയാറാക്കിയത്. ഡല്‍ബനില്‍ മുഹമ്മദലി താമസിച്ചിരുന്ന എലന്‍ജനി ഹോട്ടലിലെ മാനേജര്‍ക്ക് നെല്‍സണ്‍ മണ്ടേലയ്ക്ക് നല്‍കുന്നതിനായി താരത്തിന്റെ പഴ്‌സണല്‍ അസിസ്റ്റന്റാണ് കത്ത് ടൈപ്പ് ചെയ്ത് നല്‍കിയത്. പുരാവസ്തു ശേഖരിക്കുന്ന ഒരു അമേരിക്കക്കാരനാണ് കത്ത് വാങ്ങിയതെന്ന് ലേലം നടത്തിയ ആന്‍ഡ്രൂ ആല്‍ഡ്രിജ് വ്യക്തമാക്കി.

Comments

comments

Categories: Trending