കേരള പ്രസ് അക്കാദമി പൂര്‍വിദ്യാര്‍ഥി സംഗമം 2017 ജനവരി 07ന്

കേരള പ്രസ് അക്കാദമി പൂര്‍വിദ്യാര്‍ഥി സംഗമം 2017 ജനവരി 07ന്

കേരള പ്രസ് അക്കാദമി പൂര്‍വവിദ്യാര്‍ഥി സംഗമം 2017 ജനുവരി ഏഴ് ശനിയാഴ്ച കാക്കനാടുള്ള അക്കാദമി ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു. അക്കാദമിയില്‍ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയതു മുതലുള്ള എല്ലാ ബാച്ചിലേയും ജേണലിസംപി.ആര്‍. വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാണ് സംഗമം.

ഗുരുക്കന്മാരെ നേരില്‍ കാണാനും ആദരിക്കാനുമുള്ള ഒരു കൂടിച്ചേരല്‍ കൂടിയാണീ അവസരം, ക്യാമ്പസ് കാലം അയവിറക്കല്‍, ഇവിടെ നിന്ന ദമ്പതികളായവരെ അനുമോദിക്കല്‍ പത്രപ്രവര്‍ത്തക യൂണിയന്‍, കേരള പ്രസ് അക്കാദമി എന്നിവയുടെ സാരഥികളായവരെ അനുമോദിക്കല്‍, ഫോട്ടോസെഷന്‍, കലാപരിപാടി എന്നിവയാണ് പ്രധാന പരിപാടികള്‍.

ഇതേക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ചന്ദ്രഹാസന്‍ വടുതല (ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആലപ്പുഴ), ഡോ.ശ്രീകുമാര്‍ (സ്‌പൈസസ് ബോര്‍ഡ്), ജീന കെ.പോള്‍ (മനോരമ ടി.വി.), ബൈന്ദ(എ.ഐ.ആര്‍), മദന്‍ബാബു (ഹൈക്കോടതി റവന്യു ലയ്‌സണ്‍ ഓഫീസര്‍), സലാം പി.ഹൈദ്രോസ് (ഏഷ്യാനെറ്റ്), അയ്യപ്പദാസ് (കൗമുദി ട.ിവി ), ഡി.ദിലീപ് (ദേശാഭിമാനി), ആര്‍.ഗോപകുമാര്‍ (കെ.യു.ഡബ്ല്യു.ജെ.വൈസ് പ്രസിഡന്റ്), അഷറഫ് ( ചന്ദ്രിക), ബിബിന്‍ തുടങ്ങിയവരടങ്ങിയ ഒരു സമതിക്ക് രൂപം നല്‍കി.
രജിസ്‌ട്രേഷന്‍ 500 രൂപയാണ്. ബാങ്ക് അക്കൗണ്ട് നമ്പര്‍:005500100134420 ധനലക്ഷ്മി ബാങ്ക് എറണാകുളം. Ifsc:dlxb0000055.
രജിസ്‌ട്രേഷന് Kerala press academy alumniഎന്ന ഫേസ്ബുക്ക് പേജുണ്ട്. വാട്‌സ്അപ് ഗ്രൂപ്പിലും ആവാം.kpaalumni82@gmail.comഎന്ന ഇമെയില്‍ വിലാസത്തിലും രജിസ്റ്റര്‍ ചെയ്യാം.

Comments

comments

Categories: Branding

Related Articles