മഞ്ഞപ്പിത്തം: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

മഞ്ഞപ്പിത്തം: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

 

കൊച്ചി: കോതമംഗലം, നെല്ലിക്കുഴി എന്നീ മേഖലകളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. വീടുവീടാന്തരമുളള സര്‍വ്വെകളും, ബോധവത്കരണ പരിപാടികളും ഊര്‍ജിതമാക്കി നടത്തി വരുന്നു. ഓരോരുത്തരെയും പ്രത്യേകം കേന്ദ്രീകരിച്ചുകൊണ്ടാണ് ബോധവത്കരണം നടത്തുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം രോഗബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും നടത്തുന്നു. ചെറുവട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 286 പേര്‍ പങ്കെടുക്കുകയും 132 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധി കോളേജില്‍ വച്ചു നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 272 പേര്‍ പങ്കെടുത്തതില്‍ 82 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. പല സ്ഥലങ്ങളിലായി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്.

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു. കണ്‍ട്രോള്‍ സെല്ലില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സേവനം ലഭ്യമാണ്. കണ്‍ട്രോള്‍ റൂം നമ്പര്‍ 04852822603.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍.കെ.കുട്ടപ്പന്‍, അഡീഷണല്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ ബാലഗംഗാധരന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.മാത്യൂസ് നമ്പേലില്‍, ജില്ല പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശം നല്‍കി.

Comments

comments

Categories: Business & Economy