ഇപിഎഫ് പലിശ 8.65 ശതമാനമായി കുറച്ചു

ഇപിഎഫ് പലിശ 8.65 ശതമാനമായി കുറച്ചു

 

ന്യൂഡെല്‍ഹി : ഈ സാമ്പത്തിക വര്‍ഷത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് നിലവിലെ 8.80 ശതമാനത്തില്‍നിന്ന് 8.65 ശതമാനമായി കുറച്ചു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ പലിശ നിരക്ക് 8.70 ശതമാനമായി കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

പലിശ നിരക്ക് കുറച്ചത് ഇപിഎഫില്‍ അംഗങ്ങളായ നാല് കോടിയോളം തൊഴിലാളികളുടെ നിക്ഷേപത്തെ ബാധിക്കും. ചെറിയ നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ മൂന്ന് മാസത്തിലൊരിക്കല്‍ പുനഃപരിശോധിക്കുന്ന രീതി നടപ്പു സാമ്പത്തിക വര്‍ഷമാണ് തുടങ്ങിയത്. പിപിഎഫ്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ നേരത്തേ കാര്യമായി കുറച്ചിരുന്നു.
ഡിസംബര്‍ പാദത്തില്‍ പിപിഎഫ് പലിശ നിരക്ക് എട്ട് ശതമാനമാണ്. സീനിയര്‍ സിറ്റിസണ്‍ സ്‌കീമിന് 8.5 ശതമാനമാണ് പലിശ നല്‍കുന്നത്.

Comments

comments

Categories: Slider, Top Stories