സര്‍ക്കാര്‍ ഖജനാവ് സമ്പന്നം; ആദായ നികുതി വേണ്ടെന്നു വെക്കുമോ?

സര്‍ക്കാര്‍ ഖജനാവ് സമ്പന്നം; ആദായ നികുതി വേണ്ടെന്നു വെക്കുമോ?

ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ആദായ നികുതി വേണ്ടെന്നു വെച്ചേക്കുമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. കള്ളപ്പണത്തിനെതിരെയുള്ള വ്യാപക റെയ്ഡുകളിലൂടെ പിടിച്ചെടുക്കുന്ന തുകയിലൂടെയും ബാങ്കുകളില്‍ പുതുതായി എത്തുന്ന നിക്ഷേപങ്ങളില്‍ നികുതി ചുമത്തിയും കേന്ദ്ര സര്‍ക്കാരിന്റെ ഖജനാവിലേക്ക് കോടിക്കണക്കിന് രൂപയുടെ അധികവരുമാനമെത്തുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കുകളില്‍ എത്തിയ 12 ലക്ഷം കോടി രൂപയില്‍ നിന്ന് ചുരുങ്ങിയത് മൂന്ന് ലക്ഷം കോടി രൂപയെങ്കിലും നികുതിയായി വരുമെന്നാണ് കേന്ദ്രത്തിന്റെ കണക്കു കൂട്ടല്‍.

സാമ്പത്തിക ഇടപാടുകള്‍ സകലതും ബാങ്ക് വഴി ആക്കി ബാങ്കിംഗ് ട്രാന്‍സാക്ഷന്‍ ടാക്‌സ് നടപ്പിലാക്കണമെന്നാണ് ഒരു കൂട്ടം സാമ്പത്തിക വിദഗ്ധര്‍ വാദിക്കുന്നത്. ആദായ നികുതി ഇല്ലാതാക്കി ഇത് നടപ്പാക്കണമെന്നാണ് അര്‍ത്ഥക്രാന്തി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇത് നടപ്പിലായാല്‍ ഇപ്പോള്‍ ആദായനികുതി ഭാരം പേറുന്ന നല്ലൊരു ശതമാനത്തിന് വലിയ ആശ്വാസമായി മാറും. ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ കുതിപ്പും. 2015-16 വര്‍ഷത്തില്‍ കേവലം 2.86 ലക്ഷം കോടി രൂപ മാത്രമാണ് ആദായ നികുതിയിലൂടെ സര്‍ക്കാരിന് ലഭിച്ചത്. ബാങ്കിംഗ് ഇടപാടുകള്‍ക്ക് ചെറിയൊരു ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ ഇതിലും എത്രയോ ഇരട്ടി സര്‍ക്കാരിന് ലഭിക്കും. നിലവില്‍ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് നരേന്ദ്ര മോദി സര്‍ക്കാരിന് പ്രതിച്ഛായയില്‍ വന്ന ഇടിവ് ആദായനികുതി ഒഴിവാക്കുന്നതിലേക്ക് വന്നാല്‍ കീഴ്‌മേല്‍ മറയുമെന്ന് ബിജെപിയിലെ ഒരു വിഭാഗം കരുതുന്നുണ്ട്.

Comments

comments

Categories: Slider, Top Stories