രാഷ്ട്രീയ പാര്‍ട്ടികള്‍ 2000നു മുകളിലുള്ള അജ്ഞാത സംഭാവനകള്‍ വാങ്ങുന്നത് തടയണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

രാഷ്ട്രീയ പാര്‍ട്ടികള്‍  2000നു മുകളിലുള്ള അജ്ഞാത സംഭാവനകള്‍ വാങ്ങുന്നത് തടയണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

 

ന്യൂഡെല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ 2000ത്തിനു മുകളിലുള്ള സംഭാവനകള്‍ സ്വീകരിക്കുമ്പോള്‍ കൃത്യമായ രേഖ ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് വ്യാപകമാകുന്നതു തടയാന്‍ 2000നു മുകളിലുള്ള അജ്ഞാത സംഭാവനകള്‍ നിരോധിക്കേണ്ടത് അനിവാര്യമാണെന്നാണ് കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്നത്.

നിലവില്‍ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 29 സി പ്രകാരം 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ സ്വീകരിക്കുമ്പോള്‍ സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവന സംബന്ധിച്ചുള്ളത്. പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സംഭാവനയെ ആദായ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളുടെ എക്കൗണ്ടില്‍ അസാധുവാക്കപ്പെട്ട 500രൂപ, 1000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് നികുതി ബാധകമല്ലെന്നും നിയമപ്രകാരം സ്രോതസ് വെളിപ്പെടുത്തേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Slider, Top Stories