ഓണ്‍ലൈന്‍ ടേം പ്ലാന്‍ ‘ഇ ടച്ചു’മായി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്

ഓണ്‍ലൈന്‍ ടേം പ്ലാന്‍ ‘ഇ ടച്ചു’മായി  ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്

 

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ആദ്യത്തെ ഓണ്‍ലൈന്‍ ടേം പ്ലാനായ ‘ഇ ടച്ച്’ അവതരിപ്പിച്ചു. ഷീല്‍ഡ്, ഷീല്‍ഡ് പ്ലസ്, ഷീല്‍ഡ് സൂപ്പര്‍, ഷീല്‍ഡ് സുപ്രീം എന്നിങ്ങനെ നാലു വ്യത്യസ്തമായ പോളിസികളില്‍ ഏതു വേണമെങ്കിലും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. അപകടമോ അംഗവൈകല്യമോ സംഭവിച്ചാല്‍ പ്രീമിയത്തില്‍ മാറ്റം വരുന്നതാണ് നാലു പോളിസികളും. 40 വര്‍ഷം അല്ലെങ്കില്‍ 75 വയസാണ് പോളിസി കാലാവധി. അപകടത്തില്‍ അംഗവൈകല്യം സംഭവിച്ചാല്‍ അല്ലെങ്കില്‍ ഗുരുതര രോഗത്തിനടിപ്പെട്ടാല്‍ പ്രീമിയം മാറുന്ന തരത്തില്‍ ഇന്‍ ബില്‍റ്റ് പ്രീമിയം റൈഡറുള്ള ഏക പോളിസിയായിരിക്കും ഇ ടച്ച് ടേം പോളിസി.

ഉപഭോക്താവിന് പ്രീമിയം മാറ്റത്തിനായി പ്രത്യേക റൈഡര്‍ വാങ്ങേണ്ടതില്ലെന്ന് അര്‍ത്ഥം. ടേം പോളിസിയില്‍ ഹെല്‍ത്ത് പോളിസി കൂടി ചേരുന്നുവെന്നതാണ് ഇ ടച്ചിനെ മറ്റു മല്‍സരാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. ഇ ടച്ച് ഓണ്‍ലൈന്‍ ടേം പ്ലാനിലൂടെ ഉപഭോക്താവിന് 75 വയസിനുള്ളില്‍ അപകടമരണമോ അംഗവൈകല്യമോ ഗുരുതര രോഗമോ പിടിപെട്ടാല്‍ അധിക ബെനിഫിറ്റ് കൂടി ലഭ്യമാകും.
ആരോഗ്യകരമായ ജീവിതം നയിക്കുന്ന പുകവലിക്കാത്തവര്‍ക്കായി കുറഞ്ഞ പ്രീമിയവും പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് ഒരു കോടി രൂപയുടെ ഷീല്‍ഡ് ടേം പ്ലാന്‍ എടുക്കുന്ന പുകവലിക്കാത്ത 30കാരന്റെ പ്രീമിയം 6,976 രൂപ അല്ലെങ്കില്‍ ഒരു ദിവസത്തേക്ക് 19 രൂപ മാത്രമായിരിക്കും.
ആരോഗ്യവും സമ്പത്തും പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കമ്പനി ‘ബി ഫിറ്റ്’ എന്നൊരു മൊബൈല്‍ ആപ്ലിക്കേഷനും അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ ഫിറ്റ്‌നസ് ലക്ഷ്യങ്ങള്‍ക്കനുസരിച്ച് ആപ് സെറ്റ് ചെയ്ത് ട്രാക്ക് ചെയ്യാം. ഉപഭോക്താക്കളുടെ ലൈഫ് സ്റ്റൈല്‍ അനുസരിച്ച് ഷോപ്പിങിന് വാന്റേജ് സര്‍ക്കിള്‍ പോയിന്റുകളും ലഭിക്കും. ഫുഡ് ഗൈഡ്, ആരോഗ്യകരമായ ജീവിതത്തിനുള്ള പ്രൊഫൈല്‍ സ്‌കോര്‍ ട്രാക്കര്‍ എന്നിവയും ആപ്പില്‍ ലഭ്യമാണ്.

ഇ ടച്ച് ഓണ്‍ലൈന്‍ ടേം പ്ലാന്‍ ത്രീ ഇന്‍ വണ്‍ പ്ലാനാണെന്നും മരണം, അംഗവൈകല്യം, രോഗം എന്നിങ്ങനെ മൂന്ന് അവസ്ഥയിലും പ്രീമിയം മാറ്റം വരുന്ന 40 വര്‍ഷത്തെ ടേം പ്ലാന്‍ മൂന്ന് ലളിതമായ നടപടികളിലൂടെ ലഭ്യമാക്കാമെന്നും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് പ്രസിഡന്റും ചീഫ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ബിസിനസ് ഓഫീസറുമായ വിനീത് പട്‌നി പുതിയ ഉല്‍പ്പന്നത്തെക്കുറിച്ച് പറഞ്ഞു.

Comments

comments

Categories: Branding