ബ്രിട്ടീഷ് രാജ്ഞിയുടെ കാലശേഷം ഓസ്‌ട്രേലിയ റിപ്പബ്ലിക് രാജ്യമാകും: ടേണ്‍ബുള്‍

ബ്രിട്ടീഷ് രാജ്ഞിയുടെ കാലശേഷം ഓസ്‌ട്രേലിയ റിപ്പബ്ലിക് രാജ്യമാകും: ടേണ്‍ബുള്‍

 

കാന്‍ബെറ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ വാഴ്ച അവസാനിച്ചാല്‍, ഓസ്‌ട്രേലിയ റിപ്പബ്ലിക് രാജ്യമാകുമെന്നു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ ഞായറാഴ്ച പറഞ്ഞു.
പാര്‍ലമെന്റില്‍ ഓസ്‌ട്രേലിയ റിപ്പബ്ലിക്ക് ആകണമെന്ന വാദത്തിന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയന്‍ റിപ്പബ്ലിക്കന്‍ മുവ്‌മെന്റിന്റെ(എആര്‍എം) തലവന്‍ പീറ്റര്‍ ഫിറ്റ് സൈമണ്‍സ് അഭിപ്രായപ്പെട്ടതിന്റെ പിറ്റേ ദിവസമാണ് ടേണ്‍ബുള്ളിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
അതേസമയം ശനിയാഴ്ച രാത്രി എആര്‍എമ്മിന്റെ സില്‍വര്‍ ജൂബിലി ചടങ്ങില്‍ പങ്കെടുക്കവേ, ടേണ്‍ബുള്‍ രാജവാഴ്ചയെ അനുകൂലിച്ചും സംസാരിച്ചിരുന്നു. ഓസ്‌ട്രേലിയയെ റിപ്പബ്ലിക്ക് ആക്കുക എന്ന ആശയത്തെ രാജ്യത്തെ പൗരന്മാര്‍ പിന്തുണയ്ക്കുമെന്നു തോന്നുന്നില്ലെന്നായിരുന്നു ടേണ്‍ബുള്‍ പറഞ്ഞത്. ഇതുസംബന്ധിച്ചു ജനഹിത പരിശോധന നടത്താന്‍ ടേണ്‍ബുള്‍ തയാറാകുമെന്നു തോന്നുന്നില്ലെന്നു അന്താരാഷ്ട്ര മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 1993 മുതല്‍ 99 വരെ റിപ്പബ്ലിക്കന്‍ മുവ്‌മെന്റിനെ നയിച്ച വ്യക്തിയാണു ടേണ്‍ബുള്‍. പക്ഷേ ബ്രിട്ടീഷ് രാജവാഴ്ച അവസാനിപ്പിച്ച് രാജ്യം റിപ്പബ്ലിക്ക് ആകണമെന്ന നിര്‍ദേശത്തെ, പ്രചാരണത്തെ 1999ല്‍ ഓസ്‌ട്രേലിയന്‍ ജനത വോട്ടെടുപ്പില്‍ എതിര്‍ത്തിരുന്നു.

Comments

comments

Categories: World