ഏഷ്യന്‍ പെയിന്റ്‌സ് ബിനാലെ പങ്കാളികള്‍

ഏഷ്യന്‍ പെയിന്റ്‌സ്  ബിനാലെ പങ്കാളികള്‍

 

കൊച്ചി: മുസിരിസ് ബിനാലെയില്‍ ഏഷ്യന്‍ പെയിന്റ്‌സും പങ്കാളികള്‍. സമൂഹത്തിനുവേണ്ടി കല എന്ന ആശയം പ്രചരിപ്പിക്കുക എന്ന ദൗത്യം ഏഷ്യന്‍ പെയിന്റ്‌സ് ഏറ്റെടുത്തിരിക്കുകയാണെന്ന് കമ്പനി. 17 രാജ്യങ്ങളില്‍ സാന്നിധ്യം ഉള്ള 127.15 ബില്യണ്‍ രൂപയുടെ കമ്പനിയാണ് ഏഷ്യന്‍ പെയിന്റ്‌സ്. ബിനാലെയുടെ ഭാഗമായി ബിനാലെ വൈറ്റ് എന്ന പുതിയ പെയിന്റ് ഫോര്‍ട്ട്‌കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു.
നിര്‍മലമായ തൂവെള്ളയാണ് ബിനാലെ വൈറ്റ്. പ്രശസ്ത കലാകാരന്മാരും നിറക്കൂട്ടു വിദഗ്ദ്ധരും ചേര്‍ന്നാണ് ബിനാലെ വൈറ്റിന് രൂപം നല്‍കിയത്. സുദര്‍ശന്‍ ഷെട്ടി, ബോസ് കൃഷ്ണമാചാരി എന്നീ പ്രശസ്ത കലാകാരന്മാര്‍ ഇവരില്‍ ഉള്‍പ്പെടും.

കൊച്ചി-മുസിരിസ് ബിനാലെ്ക്കുവേണ്ടി അവതരിപ്പിച്ച ബിനാലെ വൈറ്റ് എന്ന പുതിയ പെയിന്റാണ് ബിനാലെ പ്രദര്‍ശനം നടക്കുന്ന കൊച്ചിയിലെ എല്ലാ ഹാളുകളിലും ഉപയോഗിച്ചിരിക്കുന്നത്. ബിനാലെ പ്രദര്‍ശനം നടക്കുന്ന
ഹാളുകളിലേയ്ക്കുള്ള വഴി തെളിയിക്കുന്നതും ബിനാലെ വൈറ്റ് ആണ്.

ദിശാസൂചികകളിലും ബിനാലെ വൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഓരോ രചനയുടേയും ചൈതന്യം തുറന്നു പ്രദര്‍ശിപ്പിക്കുന്നതാണ് ബിനാലെ വൈറ്റ് എന്ന് ഏഷ്യന്‍ പെയിന്റ്‌സ് സെയില്‍സ്, മാര്‍ക്കറ്റിംഗ്, സാങ്കേതികവിദ്യ പ്രസിഡന്റ് അമിത് സിംഗ്‌ളെ പറഞ്ഞു.

Comments

comments

Categories: Branding