ആയുഷ് ബ്രാന്‍ഡ് പുരസ്‌കാരം എയ്മില്‍ ഫാര്‍മസിക്യൂട്ടിക്കല്‍സിന്

ആയുഷ് ബ്രാന്‍ഡ് പുരസ്‌കാരം  എയ്മില്‍ ഫാര്‍മസിക്യൂട്ടിക്കല്‍സിന്

 

കൊച്ചി: ഇന്ത്യ ഹെല്‍ത്ത്, വെല്‍നെസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്‌സ് 2016-ലെ ആയുഷ് ബ്രാന്‍ഡ് പുരസ്‌കാരത്തിന് എയ്മില്‍ ഫാര്‍മസിക്യൂട്ടിക്കല്‍സ് അര്‍ഹരായി. ഹെല്‍ത്ത് ഇന്നവേഷന്‍ വിഭാഗത്തില്‍ എയ്മില്‍ ഉത്പന്നമായ ബിജിആര്‍-34 ഒന്നാം റണ്ണര്‍ അപ്പായി.
ന്യൂഡെല്‍ഹിയില്‍ നടന്ന ഇന്ത്യ ഹെല്‍ത്ത്, വെല്‍നെസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്‌സിന്റെ മൂന്നാം പതിപ്പിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. നല്ല വെള്ളം, നല്ല വായു, നല്ല ഭക്ഷണം, ആരോഗ്യപരിപാലനം, ആയുഷ് എന്നതായിരുന്നു ഈ വര്‍ഷത്തെ പുരസ്‌കാരത്തിന്റെ ആശയം.

മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗ്, കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡ, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഡല്‍ഹി ആരോഗ്യ വകുപ്പ് മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആയുര്‍വേദത്തിലൂടെ ആരോഗ്യപൂര്‍ണ്ണമായ രാജ്യം കെട്ടിപ്പടുക്കാനുള്ള തങ്ങളുടെ നിരന്തരമായ യത്‌നങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരങ്ങള്‍ എന്ന് എയ്മില്‍ ഫാര്‍മസിക്യൂട്ടിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ.കെ. ശര്‍മ്മ പറഞ്ഞു. ആയുര്‍വേദം ഫലപ്രദമായ ആരോഗ്യപരിപാലന ഉപാധിയായി ഇന്നും നിലനില്‍ക്കുന്നുവെന്നും ആധുനിക ഇന്ത്യയ്ക്ക് ആയുര്‍വേദത്തില്‍ ഉറച്ച വിശ്വസവുമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ആദ്യം ആന്റി ഡയബറ്റിക് മെഡിസിനായ ബിജിആര്‍-34, സിഎസ്‌ഐആര്‍-ന്റെ ഏറ്റവും മികച്ച സാങ്കേതികവിദ്യയ്ക്കുള്ള അവാര്‍ഡ് നേടിയിരുന്നു. ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍, ഗവേഷണ-വികസന ശ്രമങ്ങള്‍, മികച്ച പ്രകടനം എന്നിവയുടെ പേരില്‍ ചെറുകിട, കാര്‍ഷിക, ഗ്രാമീണ വ്യവസായ മന്ത്രാലയത്തിന്റെ അംഗീകാരവും കമ്പനിക്ക് ലഭിച്ചു.
ഇന്ത്യ ഹെല്‍ത്ത്, വെല്‍നെസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്‌സില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 24 അവാര്‍ഡുകളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

Comments

comments

Categories: Branding