വോള്‍വോ വി 40, വി 40 ക്രോസ് കണ്‍ട്രി കാറുകള്‍ പുറത്തിറക്കി

വോള്‍വോ വി 40, വി 40 ക്രോസ് കണ്‍ട്രി കാറുകള്‍ പുറത്തിറക്കി

 
കൊച്ചി: ആകര്‍ഷകമായ രൂപവും മികച്ച സുരക്ഷാസൗകര്യങ്ങളുമായി വോള്‍വോയുടെ പരിഷ്‌കരിച്ച വി 40, വി 40 ക്രോസ് കണ്‍ട്രി കാറുകള്‍ നിരത്തിലിറക്കി. സ്‌കാന്‍ഡിനേവിയന്‍ രൂപകല്‍പ്പനയും പ്രശസ്തമായ തോര്‍സ് ഹാമര്‍ ഹെഡ്‌ലൈറ്റുകളുമാണ് ഇവയുടെ പ്രത്യേകത. നിലവില്‍ വോള്‍വോ എക്‌സ്‌സി 90, വോള്‍വോ എസ് 90 തുടങ്ങിയ മോഡലുകളില്‍ മാത്രമാണ് ഇത്തരം ഹെഡ്‌ലൈറ്റുകള്‍ ലഭ്യമാകുന്നത്.
പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിനൊപ്പം 3 എസ് സൗകര്യത്തോടെ കേരള വോള്‍വോ ഷോറൂമിനും തുടക്കമായി.

ആഡംബരവാഹനരംഗത്ത് തുടര്‍ച്ചയായ മാറ്റങ്ങളുടെ പരിണതഫലമാണ് പുതിയ വോള്‍വോ വി 40, വി 40 ക്രോസ് കണ്‍ട്രി വാഹനങ്ങള്‍. വി 40 നിരയില്‍, കാര്‍ വ്യവസായ രംഗത്ത് തന്നെ ഇതാദ്യമായി, വഴിയാത്രികരുടെ പോലും സുരക്ഷ ഉറപ്പാക്കുന്നതിനായി പെഡസ്ട്രിയന്‍ എയര്‍ബാഗുകള്‍ ലഭ്യമാക്കും.

ഇടക്കാല ലക്ഷ്യമായി പത്തുശതമാനം വിപണിവിഹിതം നേടാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് വി 40, വി 40 ക്രോസ് കണ്‍ട്രി വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനൊപ്പം 3 എസ് സൗകര്യങ്ങളോടെ കൊച്ചിയുടെ നഗരഹൃദയത്തില്‍ പുതിയ കേരള വോള്‍വോ ഷോറൂമും ആരംഭിക്കുന്നതെന്ന് വോള്‍വോ ഓട്ടോ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ടോം വോണ്‍ ബോസ്‌ടോഫ് പറഞ്ഞു.

2013-ല്‍ ആദ്യമായി ക്രോസ് കണ്‍ട്രിയും 2015 ജൂണില്‍ വി 40 യും പുറത്തിറക്കിയപ്പോള്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. പുതിയ ഫീച്ചറുകളോടെ ഇവ വിപണിയിലെത്തുമ്പോള്‍ ഇന്ത്യയിലെമ്പാടുമുള്ള യുവ ഉപയോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാകുമെന്ന് ബോസ്‌ടോഫ് പറഞ്ഞു. കേരള വിപണിയിലെ സാധ്യതകള്‍ മുതലാക്കുന്നതിനാണ് പുതിയ പങ്കാളിയും 3 എസ് സൗകര്യങ്ങളും ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പരമ്പരാഗതമായി കേരള വിപണിയില്‍ ശക്തമായ വോള്‍വോ പുതിയ പങ്കാളിയായി കേരള വോള്‍വോയും ഏറ്റവും ആധുനിക 3 എസ് സൗകര്യങ്ങളും നഗരഹൃദയത്തില്‍ ആരംഭിക്കുകയാണ്. 8000 ചതുശ്രയടി വിസ്തീര്‍ണത്തില്‍ വിസ്തീര്‍ണത്തില്‍ മികച്ച വോള്‍വോ റീട്ടെയ്ല്‍ അനുഭവം ലഭ്യമാകുന്ന രീതിയിലാണ് പുതിയ ഷോറൂം നിര്‍മിച്ചിരിക്കുന്നത്. ഇതോടു ചേര്‍ന്ന് വര്‍ക്ക്‌ഷോപ്പും ഏറ്റവും പുതിയ ടെക്‌നീഷന്‍മാരുടെ സേവനവും ലഭ്യമാകും.

കരുത്തും ശേഷിയുമുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് എഫ്ഡബ്ല്യൂഡി ഡീസല്‍ എന്‍ജിനാണ് പരിഷ്‌കരിച്ച വി 40, വി 40 ക്രോസ് കണ്‍ട്രി കാറുകള്‍ക്ക്. പാര്‍ട്ടിക്കിള്‍ എമിഷന്‍ 95 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുന്ന ഡിപിഎഫ് കാറുകളില്‍ ആദ്യമായി ലഭ്യമാക്കുന്നത് വോള്‍വോയാണ്.
വി 40 ഡി3 ആര്‍ ഡിസൈന്‍ കാറിന് 29.14 ലക്ഷം രൂപയും വി 40 സിസി ഡി 3 ഇന്‍സ്‌ക്രിപ്ഷന്‍ കാറിന് 30 ലക്ഷം രൂപയുമാണ് കൊച്ചിയിലെ എക്‌സ്‌ഷോറൂം വില. വി 40 സിസി ടി4 മൊമന്റത്തിന് 28 ലക്ഷം രൂപയാണ് വില. 150 എച്ച്പി ശേഷിയുള്ള 320 എന്‍എം ടോര്‍ക്കാണ് ഈ വാഹനങ്ങള്‍ക്ക്. മികച്ച ഓഡിയോ, ബ്ലൂടൂത്ത് എന്നിവയും കീലെസ് എന്‍ട്രിയും ഡ്രൈവും അടക്കമുള്ള പേഴ്‌സണല്‍ കാര്‍ കമ്യൂണിക്കേറ്ററും പരിഷ്‌കരിച്ച വോള്‍വോ കാറുകളുടെ പ്രത്യേകതയാണ്.
വോള്‍വോ വി 40, വി 40 ക്രോസ് കണ്‍ട്രി എന്നിവയ്ക്ക് ഫുള്‍ എല്‍ഇഡി തോര്‍സ് ഹാമര്‍ ഹെഡ്്‌ലാംപ് ക്ലസ്‌റററാണ് എടുപ്പ് നല്കുന്നത്. പുതിയ വാട്ടര്‍ഫോള്‍ ഡിസൈന്‍ ഗ്രില്ലുകള്‍, എക്‌സ്‌സി90, എസ് 90 എന്നിവയുടേതുപോലെ വലിയ അയണ്‍മാര്‍ക്ക് എന്നിവ മികച്ച ഭംഗി നല്കുന്നു. വി 40-ക്ക് മൂന്ന് വ്യത്യസ്തതരം ലെതര്‍ ട്രിമ്മുകളും വി 40 ക്രോസ് കണ്‍ട്രിക്ക് ഡ്യുവല്‍ ടോണ്‍ അടക്കം 5 വ്യത്യസ്ത ലെതര്‍ട്രിമ്മുകളുമാണുള്ളത്. കൂടാതെ വീലുകളുടെ പ്രത്യേക രൂപകല്‍പ്പന കൂടുതല്‍ ആകര്‍ഷകത്വം നല്കുന്നു.

വി 40 കാറുകള്‍ക്ക് യൂറോ എന്‍സിഎപി റേറ്റിംഗില്‍ 5 സ്റ്റാറുകള്‍ ലഭിച്ചിരുന്നു. പരിഷ്‌കരിച്ച വി 40, വി 40 ക്രോസ് കണ്‍ട്രി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കുളള ‘നീ ബാഗ്’ സഹിതം രണ്ട് സ്‌റ്റേജ് എയര്‍ബാഗുകളാണുള്ളത്. മുന്‍നിര സീറ്റുകള്‍ക്ക് പ്രീ-ടെന്‍ഷണറുകളുണ്ട്. ഡ്രൈവര്‍ മെമ്മറിയുള്ള പവര്‍ ഓപ്പറേറ്റഡ് ഫ്രന്റ് സീറ്റുകള്‍, ഫിക്‌സഡ് പനോരമിക് സണ്‍റൂഫ് എന്നിവയുണ്ട്.

ഡൈനാമിക് സ്റ്റെബിലിറ്റി, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ എടുത്തുപറയണം. എബിഎസ് ഉപയോഗിച്ചുള്ള എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, വിപ്‌ലാഷ് പ്രൊട്ടക്ഷന്‍ എന്നിവയുമുണ്ട്. ഗിയര്‍ ഷിഫ്റ്റ് പാഡില്‍സ്, ഫ്രന്റ് ആന്‍ഡ് റിയര്‍ പാര്‍ക്ക് അസിസ്റ്റ് പൈലറ്റ് + പാര്‍ക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് കാമറ, സിറ്റി സേഫ്റ്റി തുടങ്ങിയ സുരക്ഷാസൗകര്യങ്ങളുണ്ട്.

Comments

comments

Categories: Auto