വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജിയില്‍ ഡബിള്‍ ഡാറ്റ ഓഫര്‍

വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജിയില്‍ ഡബിള്‍ ഡാറ്റ ഓഫര്‍

കൊച്ചി: മികച്ച ഓഫറുകളുമായി വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജിയുടെ ഒന്നാംവാര്‍ഷികം. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും പ്രത്യേക ഡാറ്റ പായ്ക്കുകളില്‍ ഇരട്ടി മൂല്യം വോഡഫോണ്‍ പ്രഖ്യാപിച്ചു. ഇതോടൊപ്പം, പുതുതായി 4ജിയിലേയ്ക്ക് മാറുന്നവര്‍ക്ക് രണ്ട് ജിബി ഡാറ്റയും സൗജന്യമായി ലഭിക്കും. ഇതിനു പുറമെ പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഈയിടെ വാങ്ങിച്ചവര്‍ക്കോ, വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ 1 ജിബിയില്‍ കൂടുതല്‍ ചെയ്യുന്ന ഓരോ റീചാര്‍ജിനും 9 ജിബി ഡാറ്റയും സൗജന്യമായി ലഭിക്കും. നിലവിലെ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വരിക്കാര്‍ക്ക് 4ജിയിലേയ്ക്ക് മാറാവുന്നതാണ്. വോഡഫോണ്‍ സ്റ്റോറുകളും മിനി സ്റ്റോറുകളും കൂടാതെ സംസ്ഥാനത്തെ 13,000ലധികം വരുന്ന മള്‍ട്ടി ബ്രാന്റ് ഔട്ട്‌ലെറ്റുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് സിംകാര്‍ഡുകള്‍ സ്വന്തമാക്കാം.

കഴിഞ്ഞ ഡിസംബര്‍ 14ന് രാജ്യത്താദ്യമായി കൊച്ചിയില്‍ തുടക്കംകുറിച്ച വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി നെറ്റ്‌വര്‍ക്കിന് മികച്ച സ്വീകാര്യതയാണ് ഉപഭോക്താക്കളില്‍നിന്ന് ലഭിച്ചതെന്ന് കമ്പനി അറിയിച്ചു. മൊബൈല്‍വൈ-ഫൈയില്‍ ഉള്‍പ്പെടെ അള്‍ട്രാഫാസ്റ്റ് വേഗത നല്‍കാന്‍ കഴിയുന്ന മികച്ച സാങ്കേതികതയാണ് വോഡഫോണ്‍ ഉപയോഗപ്പെടുത്തുന്നത്. നേരത്തെയുള്ളതിനു പുറമെ പുതുതായി 2800 നഗരങ്ങളില്‍കൂടി വോഡഫോണ്‍ ടവറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ 4ജി സേവനം സംസ്ഥാനത്ത് മൊത്തം 1000 നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ വോഡഫോണിന് സാധിച്ചു. കൂടുതല്‍ മികച്ച സാങ്കേതികതയും ശബ്ദമികവും ഡാറ്റ അനുഭവും ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതായി ഇതിനകംവോഡഫോണ്‍ 800 കോടിയിലധികം രൂപയിലേറെ മുതല്‍ മുടക്കിക്കഴിഞ്ഞതായും കമ്പനി അധികൃതര്‍ പറഞ്ഞു.

ഏറ്റവും മികച്ച സേവനം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിലാണ് വോഡഫോണിന് ശ്രദ്ധയെന്ന് വോഡഫോണ്‍ ഇന്ത്യ കേരള ബിസിനസ് ഹെഡ് അഭിജിത്ത് കിഷോര്‍ പറഞ്ഞു. കേരളം വോഡഫോണിനെ സംബന്ധിച്ച് പ്രധാനമാണ്. മലയാളികള്‍ നന്നായി ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്തുന്നവരാണ്. അതിനാലാണ് രാജ്യത്താദ്യമായി കൊച്ചിയില്‍ത്തന്നെ വോഡഫോണ്‍ സൂപ്പര്‍ നെറ്റ് 4ജി പ്രവര്‍ത്തനമാരംഭിച്ചത്. മികച്ച രീതിയില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി നെറ്റ്‌വര്‍ക്ക് വ്യാപിപ്പിച്ചുവരുന്നു. ഈയവസരത്തില്‍ കഴിഞ്ഞ ഒരുവര്‍ഷമായി കൂടെ നില്‍ക്കുന്ന മുഴുവന്‍ 4ജി വരിക്കാര്‍ക്കും പ്രത്യേകം അഭിന്ദനമറിയിക്കുന്നതായും കൂടുതല്‍ മികച്ച സേവനം ഉപഭോക്താക്കളില്‍എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധചെലുത്തുന്നതായും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding