ടെലിനോറിന്റെ ഇന്ത്യന്‍ യൂണിറ്റിനെ ഐഡിയക്ക് വിറ്റേക്കും

ടെലിനോറിന്റെ ഇന്ത്യന്‍  യൂണിറ്റിനെ ഐഡിയക്ക് വിറ്റേക്കും

 

ന്യൂഡെല്‍ഹി: നോര്‍വെ ആസ്ഥാനമാക്കിയ ടെലികമ്യൂണിക്കേഷന്‍ കമ്പനി ടെലിനോര്‍ തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റിനെ ഐഡിയ സെല്ലുലാറിന് വില്‍ക്കാന്‍ നീക്കമിടുന്നു. ടെലിനോര്‍ ഇന്ത്യയെ പണം വാങ്ങാതെയാവും ഐഡിയക്ക് വില്‍ക്കുക. പകരം ടെലിനോറിന്റെ ഇന്ത്യയിലെ ബാധ്യതകള്‍ ഐഡിയ ഏറ്റെടുക്കേണ്ടിവരും.
ഏറ്റവും പുതിയ കണക്കനുസരിച്ച് സ്‌പെക്ട്രം വാങ്ങിയ വകയില്‍ കേന്ദ്ര സര്‍ക്കാരിന് 1,900 കോടി രൂപയും ധനകാര്യ സ്ഥാപനങ്ങളില്‍ വായ്പ ഇനത്തില്‍ 1,800 കോടി രൂപയുമാണ് ടെലിനോര്‍ ഇന്ത്യ നല്‍കാനുള്ളത്. അധികം സ്‌പെക്ട്രം വാങ്ങിയതില്‍ ഐഡിയയ്ക്ക് ഇതിനകം തന്നെ 13,000 കോടി രൂപയുടെ ബാധ്യതയുണ്ട്. ബാധ്യത 36000 കോടി രൂപയില്‍ അധികമാക്കാന്‍ ഐഡിയ ആലോചിക്കുന്നില്ല. അതിനാല്‍ത്തന്നെ ടെലിനോര്‍-
ഐഡിയ കരാര്‍ നടപ്പിലാകാനുള്ള സാധ്യതയില്ലെന്നും പറയപ്പെടുന്നു. ഏറ്റെടുക്കല്‍ സംബന്ധിച്ച് ഐഡിയ പ്രതികരിച്ചിട്ടുമില്ല.
ടെലിനോറിനെ ഏറ്റെടുക്കാന്‍ സാധിച്ചാല്‍ പ്രധാന കേന്ദ്രങ്ങളില്‍ 1800 മെഗാഹെക്ട്‌സ് 4 ജി സ്‌പെക്ട്രം സ്വന്തമാക്കാന്‍ ഐഡിയയ്ക്ക് കഴിയുമെന്ന് ഒരു ഇന്‍ഡസ്ട്രി എക്‌സിക്യുട്ടീവ് സൂചിപ്പിച്ചു.
ടെലിനോറിന്റെ ഏഴു കേന്ദ്രങ്ങളില്‍ യുപി വെസ്റ്റ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ മൂന്നിടങ്ങളില്‍ ഐഡിയ ഒന്നാം സ്ഥാനത്തോ അതല്ലെങ്കില്‍ രണ്ടാമതോ ആണ്. യുപി വെസ്റ്റ്, യുപി ഈസ്റ്റ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, അസം, ഗുജറാത്ത് എന്നിവിടങ്ങളില്‍ ടെലിനോറിന് സ്‌പെക്ട്രമുണ്ട്.
2016 ന്റെ തുടക്കം വരെ ടെലിനോറിന്റെ ഇന്ത്യന്‍ ബിസിനസിന് ഏകദേശം 5,000 കോടി രൂപയുടെ മൂല്യം കണക്കാക്കപ്പെടുന്നു. ലൈസന്‍സിന് മാത്രമായി 4,000 കോടി രൂപയ്ക്കടുത്ത് മൂല്യവും വരും.

Comments

comments

Categories: Branding