സോളാര്‍ തട്ടിപ്പ്: സരിതയ്ക്കും ബിജുവിനും മൂന്ന് വര്‍ഷം തടവ്

സോളാര്‍ തട്ടിപ്പ്: സരിതയ്ക്കും ബിജുവിനും മൂന്ന് വര്‍ഷം തടവ്

 

കൊച്ചി: സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും മൂന്നുവര്‍ഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ. കേസിലെ കൂട്ടുപ്രതിയായ സീരിയല്‍ നടി ശാലുമേനോനെ വെറുതെ വിട്ടു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. കേസില്‍ ഇരുവരും കുറ്റക്കാരാണെന്നു പെരുമ്പാവൂര്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. പെരുമ്പാവൂരിലെ സജാദില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. മറ്റ് പ്രതികളായിരുന്ന ശാലുമേനോന്റെ അമ്മ കലാദേവി, ടീം സോളാറിലെ ജീവനക്കാരനായ മണിമോന്‍ എന്നിവരെയും കോടതി വെറുതെ വിട്ടു. സരിത, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരേ വഞ്ചനാക്കുറ്റമാണ് കോടതി ചുമത്തിയത്. സോളാറുമായി ബന്ധപ്പെട്ടുണ്ടായ ആദ്യ പരാതിയായിരുന്നു ഇത്. ഈ പരാതിയിലാണ് സരിത അറസ്റ്റിലായത്.

Comments

comments

Categories: Slider, Top Stories