ജപ്പാന്‍-റഷ്യ ചര്‍ച്ച: ദ്വീപിന്റെ ഉടമസ്ഥതാ തര്‍ക്കം പരിഹരിച്ചില്ല

ജപ്പാന്‍-റഷ്യ ചര്‍ച്ച: ദ്വീപിന്റെ ഉടമസ്ഥതാ തര്‍ക്കം പരിഹരിച്ചില്ല

 

ടോക്യോ: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാനെയും സോവിയറ്റ് യൂണിയനെയും സമാധാന കരാര്‍ ഒപ്പുവയ്ക്കുന്നതില്‍നിന്നും പിന്തിരിപ്പിച്ച അതിര്‍ത്തി തര്‍ക്കത്തിനു പുടിന്റെ സന്ദര്‍ശനത്തിലും പരിഹാരമായില്ല. വ്യാഴാഴ്ചയാണു ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി പുടിനെത്തിയത്. സന്ദര്‍ശനത്തിനിടെ പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങളും തമ്മില്‍ ജപ്പാന്റെ വടക്കന്‍ തീരത്തുള്ള ദ്വീപിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പരിഹാരമുണ്ടാകുമെന്നു കരുതിയിരുന്നു. എന്നാല്‍ തീരുമാനമാകാതെ ഇരുവിഭാഗവും പിരിഞ്ഞു.
ഏഴ് പതിറ്റാണ്ടായി നിലനില്‍ക്കുന്ന തര്‍ക്കം ഒരു മണിക്കൂറ് കൊണ്ടു പരിഹരിക്കാവുന്നതല്ലെന്നു ജപ്പാന്‍ പ്രധാനമന്ത്രി ആബേയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം റഷ്യന്‍ പ്രസിഡന്റ് പുടിന്‍ മാധ്യമസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ദ്വീപിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പരിഹാരത്തിനായി ശ്രമിക്കുമെന്നും പുടിന്‍ പ്രസ്താവിച്ചു.
1945ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് ജപ്പാന്റെ വടക്കന്‍ തീരത്തുള്ള നാല് ദ്വീപുകള്‍ സോവിയറ്റ് യൂണിയന്‍ പിടിച്ചെടുത്തിരുന്നു. ഈ ദ്വീപിന്റെ ഉടമസ്ഥതയെച്ചൊല്ലിയുള്ള തര്‍ക്കം കാരണം ഇരുരാജ്യങ്ങളും രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനു ശേഷവും സമാധാന കരാറില്‍ ഒപ്പുവച്ചിരുന്നില്ല. 1956 മുതല്‍ ഈ ദ്വീപിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പരിഹാരത്തിനായി ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.

Comments

comments

Categories: World