ക്ലബ് ഫൂട്‌ബോളില്‍ 500 ഗോള്‍ തികച്ച് ക്രിസ്റ്റിയാനോ

ക്ലബ് ഫൂട്‌ബോളില്‍ 500 ഗോള്‍ തികച്ച് ക്രിസ്റ്റിയാനോ

 

മാഡ്രിഡ്: പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് ഫൂട്‌ബോള്‍ കരിയറില്‍ അഞ്ഞൂറ് ഗോളുകള്‍ സ്വന്തമാക്കി. ഫിഫ ക്ലബ് ലോകകപ്പ് ഫൂട്‌ബോളിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ മെക്‌സിക്കന്‍ ടീമായ ക്ലബ് അമേരിക്കയ്‌ക്കെതിരെ ഗോള്‍ നേടിയതോടെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ് ഫുട്‌ബോളില്‍ 500 ഗോളുകള്‍ തികച്ചത്.

കൊളംബിയന്‍ താരം ഹാമിഷ് റോഡ്രിഗസിന്റെ പാസില്‍ നിന്നും മത്സരത്തിന്റെ അധിക സമയത്തായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍. ക്ലബ് അമേരിക്കയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബായ റയല്‍ മാഡ്രിഡ് ക്ലബ് ലോകകപ്പ് ഫൂട്‌ബോളിന്റെ ഫൈനല്‍ യോഗ്യത നേടുകയും ചെയ്തു.

689 ക്ലബ് മത്സരങ്ങളില്‍ നിന്നായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ 500 ഗോള്‍ നേട്ടം. 500 എണ്ണത്തില്‍ 377 ഗോളുകള്‍ റയല്‍ മാഡ്രിഡിന് വേണ്ടിയായിരുന്നു. 367 മത്സരങ്ങളില്‍ നിന്നായിരുന്നു ഇത്. 292 മത്സരങ്ങളില്‍ നിന്നും 118 ഗോളുകള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായും 31 കളികളില്‍ നിന്നും അഞ്ച് ഗോളുകള്‍ സ്‌പോര്‍ട്ടിംഗ് ലിസ്ബണിന് വേണ്ടിയും ക്രിസ്റ്റിയാനോ സ്‌കോര്‍ ചെയ്തു.

ക്ലബിനും രാജ്യത്തിനുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കിയ അഞ്ഞൂറാം കരിയര്‍ ഗോള്‍ 2015 സെപ്റ്റംബറില്‍ മാമോയ്‌ക്കെതിരെയായിരുന്നു. പ്രമുഖ സ്‌പോര്‍ട്‌സ് മാഗസിനായ ഫ്രാന്‍സ് ഫൂട്‌ബോള്‍ സീസണിലെ മികച്ച കളിക്കാരന് നല്‍കുന്ന പുരസ്‌കാരമായ ബാലന്‍ഡിയോര്‍ ഇത്തവണ സ്വന്തമാക്കിയതും ക്രിസ്റ്റിയാനോ റൊണാള്‍ഡോയായിരുന്നു.

Comments

comments

Categories: Sports

Related Articles